അറ്റ്‌ലാൻ്റ: മക്കളെ കൊന്നതിന് അമ്മയ്ക്ക് ജീവപര്യന്തവും 35 വർഷം അധികശിക്ഷയും വിധിച്ച് കോടതി. യുഎസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. മക്കളെ അമ്മ അടുപ്പിലിട്ട് പൊള്ളിച്ചാണ് കൊന്നത്. ലാമോറ വില്യംസ് എന്ന ഇരുപത്തിനാലുകാരിക്കെതിരെയാണ് ശിക്ഷ വിധിച്ചത്. ഒന്നും രണ്ടും വയസ്സുള്ള ജാ കാർട്ടർ, കെ യുന്റെ എന്നീ ആൺമക്കളെയാണ് ലാമോറ അതിക്രൂരമായി കൊലപ്പെടുത്തിയത്.
2017 ലാണ് സംഭലത്തിനാസ്പദമായ സംഭവം നടക്കുന്നത് .പരിചാരികയ്ക്കൊപ്പം നിർത്തിപ്പോയ തന്റെ രണ്ട് മക്കൾ മരിച്ചെന്ന് 911 എന്ന എമർജൻസി നമ്പറിലേക്ക് വിളിച്ച് ലാമോറ അറിയിക്കുകയായിരുന്നു. ഞാൻ വീട്ടിലെത്തിയപ്പോൾ മക്കൾ രണ്ടുപേരും നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. എന്റെ മൂത്ത മകന്റെ തലയിൽ സ്റ്റൗ കിടക്കുന്നുണ്ടായിരുന്നു. ഇളയമകന്റെ തലച്ചോറ് പുറത്തുവന്ന നിലയിലുമായിരുന്നു. എനിക്ക് എന്തുചെയ്യണമെന്നറിയില്ല. ജോലികഴിഞ്ഞ് ഞാൻ ഇപ്പോൾ എത്തിയതേയുള്ളൂ. ഇതെന്റെ തെറ്റല്ല. ദയവുചെയ്ത് സഹായിക്കണം’, എന്നായിരുന്നു ലാമോറ വിളിച്ചുപറഞ്ഞത്.
എന്നാൽ രണ്ടുപേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചതാടെയാണ് സംഭവത്തിൻറെ സത്യാവസ്ഥ തിരിച്ചറിയുന്നത്. പോസ്റ്റ്മോർട്ടത്തിൽ സംഭവം കൊലപാതകമാണെന്നതിന്റെ തെളിവു ലഭിച്ചു. തല അടുപ്പിനകത്തേക്ക് വെച്ചതിനെത്തുടർന്നാണ് മരണമെന്നായിരുന്നു കണ്ടെത്തൽ. ഇതോടെ അറ്റ്ലാന്റ പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
14 കുറ്റങ്ങളാണ് ഇവർക്കെതിരെ കോടതി ചുമത്തിയിട്ടുള്ളത്. അതേസമയം, യുവതി ഇതുവരെ കുറ്റം സമ്മതിക്കാൻ തയ്യാറായിട്ടില്ല.
Discussion about this post