തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇങ്ങനെയൊരു പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേതാക്കള്‍ കൂട്ടായ തിരഞ്ഞെടുപ്പിനെ നേരിടും. ജയസാധ്യതയും ജനസമ്മിതിയുമാവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മാനദണ്ഡമെന്നും ചെന്നിത്തല പറഞ്ഞു. നാലു തവണ ജയിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന ധാരണ ഉണ്ടായിട്ടില്ല. പി.പി.തങ്കച്ചന് ഉദ്ദേശിച്ചത് യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാണെന്നും ചെന്നിത്തല വ്യക്തമാക്കി.
ബിഡിജെസുമായി ചര്‍ച്ച നടത്തുന്ന കാര്യം ഇപ്പോള്‍ പരിഗണിനയിലില്ല. നിലവില്‍ യുഡിഎഫിനകത്തുള്ള കക്ഷികളുമായി മാത്രമാണ് ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം പ്റഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് സംബന്ധിച്ച് പരസ്യപ്രസ്താവനകള്‍ നടത്തുന്നതിന് എഐസിസി വിലക്കേര്‍പ്പെടുത്തി. സ്വയം പ്രഖ്യാപനങ്ങള്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്.
Discussion about this post