ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമെന്ന ബഹുമതി നേടിയ മൂന്നു വയസ്സുകാരന്‍ അനീഷ് സര്‍ക്കാരിനെ നേരില്‍ കണ്ട് അഭിനന്ദിച്ച് മാഗ്നസ് കാള്‍സണ്‍.
‘ചെസിലുള്ള അനീഷിന്റെ പ്രകടന നില തന്നെ അമ്പരപ്പിച്ചുവെന്ന് പറഞ്ഞ അദ്ദേഹം തന്റെ അനന്തരവനായ ചെസ് താരത്തെക്കുറിച്ചും പറഞ്ഞു. എന്റെ അനന്തരവന് 4 വയസ്സ് തികയുകയാണ് അവന്‍ മിടുക്കനാണ് പക്ഷേ അനീഷിന് ലഭിച്ചത് പോലെ 1500 റേറ്റിംഗ് ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല കാള്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 13 മുതല്‍ 15 വരെ കൊല്‍ക്കത്തയില്‍ നടക്കുന്ന ടാറ്റ സ്റ്റീല്‍ ചെസ് ഇന്ത്യ റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ടൂര്‍ണമെന്റിന് മുമ്പായിരുന്നു അനീഷുമായുള്ള കാള്‍സണിന്റെ കൂടിക്കാഴ്ച.
കൊല്‍ക്കത്തയില്‍ നിന്നുള്ള സര്‍ക്കാര്‍ അഞ്ച് മികച്ച കളിക്കാര്‍ക്കെതിരെ കളിച്ചതിന് ശേഷം 1555 എന്ന ഫിഡെ റേറ്റിംഗ് നേടുകയായിരുന്നു അനീഷ്. ഇതോടെ ഈ റേറ്റിംഗ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് കളിക്കാരനായി മാറി.
2021 ജനുവരി 26-ന് ജനിച്ച അനീഷ്, ഒക്ടോബറില്‍ പശ്ചിമ ബംഗാള്‍ സ്റ്റേറ്റ് അണ്ടര്‍-9 ഓപ്പണില്‍ മത്സര ചെസ്സിലാണ് അരങ്ങേറ്റം കുറിച്ചത് 8 പോയിന്റില്‍ 5.5 പോയിന്റ് നേടി 24-ാം സ്ഥാനത്തെത്തി, രണ്ട് റേറ്റഡ് കളിക്കാരായ ആരവ് ചാറ്റര്‍ജിയെയും അഹിലാന്‍ ബൈശ്യയെയും പരാജയപ്പെടുത്തി.
ഈ വര്‍ഷമാദ്യം ബംഗാള്‍ റാപ്പിഡ് റേറ്റിംഗ് ഓപ്പണിനിടെ നടന്ന പ്രത്യേക പ്രദര്‍ശന മത്സരത്തില്‍ ഇന്ത്യന്‍ ചെസ്സ് താരം അര്‍ജുന്‍ എറിഗൈസിക്കെതിരെ സര്‍ക്കാര്‍ കളിച്ചിരുന്നു.
Discussion about this post