പ്രകൃതിയെ മലിനമാക്കാത്ത പുതിയ ഊര്‍ജ്ജ സ്രോതസ്സ് കണ്ടെത്തിയ ആഹ്‌ളാദത്തിലാണ് ശാസ്ത്രലോകം. ഇതിനായി ഹൈഡ്രോജെല്ലാണ് അവര്‍ സൃഷ്ടിച്ചിരിക്കുന്നത്. പ്രകാശസംശ്ലേഷണത്തെ സൂക്ഷ്മമായി പ്രതിഫലിപ്പിക്കുന്ന പ്രക്രിയയിലൂടെ ഹൈഡ്രജനും ഓക്‌സിജനും ഉത്പാദിപ്പിക്കാന്‍ ഈ ബയോ ഇന്‍സ്‌പൈര്‍ഡ് ഹൈഡ്രോജലിന് കഴിയും, ഇവിടെ വൈദ്യുതിക്ക് പകരം സൂര്യപ്രകാശം ജല തന്മാത്രകളെ വിഭജിക്കാന്‍ ഉപയോഗിക്കുന്നു, ഇത് ഹൈഡ്രജന്റെ ഉല്‍പാദനത്തിലേക്ക് നയിക്കുന്നു ഇതിലൂടെ വലിയ സാധ്യതകള്‍ നല്‍കുന്ന ശുദ്ധവും പുനരുല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതുമായ ഒരു ഊര്‍ജ്ജസ്രോതസ്സാണ് നമുക്ക് ലഭിക്കുന്നത്.
ശതകോടിക്കണക്കിന് വര്‍ഷങ്ങളായി ഭൂമിയിലെ ജീവനെ ശക്തിപ്പെടുത്തിയ പ്രകാശസംശ്ലേഷണം വലിയൊരു സാധ്യതയാണ് ഭാവിയിലേക്ക് തുറക്കുന്നത്. ജപ്പാന്‍ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ജെഎഐഎസ്ടി) യിലെയും ടോക്കിയോ സര്‍വകലാശാലയിലെയും ഗവേഷകരാണ് ഇതിന് പിന്നില്‍.
ഗവേഷക സംഘത്തെ നയിച്ച പ്രൊഫസര്‍ കൊസുകെ ഒകെയോഷി പറയുന്നതിങ്ങനെ.ഹൈഡ്രജന്‍ ഒരു മികച്ച ഊര്‍ജ്ജ സ്രോതസ്സാണ്, കാരണം അത് ശുദ്ധവും പുനരുല്‍പ്പാദിപ്പിക്കാവുന്നതുമാണ്. ഞങ്ങളുടെ ഹൈഡ്രോജലുകള്‍ സൂര്യപ്രകാശം ഉപയോഗിച്ച് ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ്, ഇത് ഊര്‍ജ്ജ സാങ്കേതികവിദ്യകളെ സുസ്ഥിരമായി പുനര്‍നിര്‍മ്മിക്കാന്‍ കഴിവുള്ളതുമാണ്. ഈ രീതിയെ വിപുലമാക്കുക വഴി , ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി കഴിയും. മാത്രമല്ല സാമ്പത്തികമായി വലിയ ലാഭവും ഇതുണ്ടാക്കും.
Discussion about this post