ചെന്നൈ : സംഗീതസംവിധായകനും ഗായകനുമായ എ ആർ റഹ്മാൻ വിവാഹമോചിതനാകുന്നു. അദ്ദേഹത്തിന്റെ ഭാര്യ സൈറ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 29 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ സൈറ തീരുമാനിച്ചതായി അവരുടെ അഭിഭാഷക വന്ദന ഷാ ആണ് ഔദ്യോഗികമായി അറിയിച്ചത്.
1995ൽ ആയിരുന്നു എ ആർ റഹ്മാനും സൈറ ബാനുവും തമ്മിലുള്ള വിവാഹം. റഹ്മാന്റെ അമ്മയാണ് മകനായി വധുവിനെ കണ്ടെത്തിയത്. ദമ്പതികൾക്ക് ഖദീജ, റഹീമ, അമീൻ എന്നീ മൂന്ന് മക്കളാണ് ഉള്ളത്. സൈറയുടെ താൽപര്യപ്രകാരമാണ് വിവാഹമോചനം എന്നാണ് അഭിഭാഷക അറിയിക്കുന്നത്.
എ ആർ റഹ്മാനുമായുള്ള ബന്ധത്തിൽ താൻ ഒരുപാട് വേദനകൾ അനുഭവിക്കുകയായിരുന്നുവെന്നും ഇത് കൈകാര്യം ചെയ്യാൻ തനിക്ക് വളരെ ബുദ്ധിമുട്ടാണെന്നും സൈറ വ്യക്തമാക്കിയതായി അഭിഭാഷക അറിയിച്ചു. ഏറെക്കാലം നീണ്ട ആലോചനകൾക്കും വൈകാരിക സമ്മർദ്ദങ്ങൾക്കും ശേഷമാണ് ഇത്തരം ഒരു തീരുമാനം എടുക്കുന്നത്. തൻ്റെ ജീവിതത്തിലെ ഈ ദുഷ്‌കരമായ അധ്യായത്തിലൂടെ കടന്നുപോകുന്നതിനാൽ, ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് സൈറ പൊതുജനങ്ങളിൽ നിന്ന് സ്വകാര്യത ആഗ്രഹിക്കുന്നുവെന്നും അഭിഭാഷക സൂചിപ്പിച്ചു.
Discussion about this post