വണ്ണം വെക്കാതെ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തിപോവുക എന്നത് എല്ലാവര്‍ക്കും ആഗ്രഹമുള്ള കാര്യമാണ്. എന്നാല്‍ ഇത് നടപ്പിലാക്കുക എന്നത് കഷ്ടപാടുമാണ്. പ്രഭാതത്തില്‍ പതിവാക്കുന്ന ഈ ശീലങ്ങള്‍ നിങ്ങളുടെ വണ്ണം വെക്കാതെ നോക്കുമെങ്കിലോ.. അവ എന്തൊക്കെയാണെന്ന് നോക്കാം.
നേരത്തെ എഴുന്നേല്‍ക്കുന്നതാണ് പ്രധാനകാര്യം. രാത്രി പത്തുമണിക്ക് കിടന്ന് രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയ്ക് എഴുന്നേല്‍ക്കാം. 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറക്കം ലഭിക്കാന്‍ ഈ ശീലം സഹായിക്കും. ഇത് ശരീരത്തിലെ ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും സുഖകരമായ ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും.
രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് പോലെ തന്നെ പ്രധാനമാണ്് രാവിലെ നേരത്തെ ഭക്ഷണം കഴിക്കുക എന്നത്. രാവിലെ ഉണര്‍ന്നയുടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. അതിനുശേഷം ഒരു പിടി ബദാമോ വല്‍നട്‌സോ പോലുള്ളവ കഴിക്കാം. പോഷകസമ്പുഷ്ടമായ ഈ ഭക്ഷണം, ഉപാപചയ പ്രവര്‍ത്തനം വര്‍ധിപ്പിക്കുകയും വയര്‍നിറഞ്ഞ പ്രതീതി തോന്നിക്കുകയും ചെയ്യുന്നു.
പ്രഭാതഭക്ഷണം ഒഴിവാക്കരുത് രാവിലെ ഉപാപചയനിരക്ക് ഏറ്റവും കൂടുതല്‍ ആയിരിക്കും എന്നതിനാല്‍ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം കുടിയാണ് പ്രാതല്‍. ധാരളം പ്രോട്ടീനും മിതമായ അളവില്‍ അന്നജവും അടങ്ങിയ പ്രഭാത ഭക്ഷണം ഒരു ദിവസത്തേക്കുള്ള ഊര്‍ജ്ജമേകും.
വ്യായാമവും ശീലിക്കണം ഓട്ടം,സൈക്ലിങ്ങ് പോലുള്ള എയ്‌റോബിക് വ്യായാമങ്ങളും വര്‍ക്ഔട്ടുകളും ഉപാപചയപ്രവര്‍ത്തനം വര്‍ധിപ്പിക്കുകയും മസില്‍ മാസ് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ഇതും പതിവാക്കണം.
Discussion about this post