ഡേറ്റിംഗിന് സാമ്പത്തിക സഹായം, പ്രണയം വിഹത്തിലെത്തിയാല്‍ വീണ്ടും പണം കിട്ടും ഇനി കുട്ടികളായാലോ പിന്നെ പറയണ്ട; സഹായങ്ങളുടെ ഒഴുക്കാണ്. ജനനനിരക്കില്‍ വന്‍ കുറവ് നേരിടുന്ന ് ദക്ഷിണ കൊറിയയില്‍നിന്നും ചൈനയില്‍നിന്നുമാണ് ഈ വാര്‍ത്തകളെത്തുന്നത്.
പ്രണയം വിവാഹത്തിലെത്തിച്ചാല്‍ സ്പെഷ്യല്‍ ഓഫറുമായെത്തിയിരിക്കുന്നത് ദക്ഷിണകൊറിയയിലെ പ്രധാന നഗരങ്ങളിലൊന്നായ സാഹ ജില്ലയാണ്. . ഇതിനായി ബഡ്ജറ്റില്‍ പ്രത്യേകം തുകതന്നെ മാറ്റിവെച്ചിട്ടുണ്ടെന്ന് മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പങ്കാളിയെ കണ്ടെത്തുന്നത് മുതല്‍ ഓരോ ഘട്ടത്തിലും പണം നല്‍കും. 360 യു.എസ് ഡോളര്‍ (30383 ഇന്ത്യന്‍ രൂപ) യാണ് പങ്കാളിയെ കണ്ടെത്തുമ്പോള്‍ കിട്ടുക. വിവാഹിതരായാല്‍ 12,11,917 രൂപ പ്രത്യേക സമ്മാനമായും ലഭിക്കും. മാത്രമല്ല പുതുദമ്പതികള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് ബാങ്ക് നിക്ഷേപമിടാനും വീട് വാടകയായും വേറെയും ലഭിക്കും. മാത്രമല്ല കുട്ടികളുടെ ചിലവെല്ലാം സര്‍ക്കാര്‍ നോക്കും.
സാഹയില്‍ ജോലിചെയ്യുന്നതോ ജീവിക്കുന്നതോ ആയ 24-നും 43-നും ഇടയിലുള്ളവര്‍ക്കാണ് ഈ വാഗ്ദാനം. ഇതിനായി ആദ്യം അപേക്ഷ നല്‍കണം. പിന്നാലെ പ്രത്യേക മുഖാമുഖവും ബോധവത്കരണ ക്ലാസുമുണ്ടാവും. പിന്നീടാണ് തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തില്‍ കൊറിയന്‍ ജനതയ്ക്ക് മാത്രമായി ഇത് പരിമിതിപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
ചൈനയില്‍ കമ്പനിക്ക് പുറത്തുള്ള വ്യക്തിയുമായിട്ടായിരിക്കണം ഡേറ്റിങ് എന്നതാണ് ഒരു വ്യവസ്ഥ. ഡേറ്റിങ് സംബന്ധിച്ച് തങ്ങളുടെ ഡേറ്റിങ് ആപ്പില്‍ പോസ്റ്റിടുകയും വേണം. പരിശോധനയ്ക്ക് ശേഷം മൂന്ന് മാസത്തേക്ക് ഓരോ വ്യക്തിക്കും 11,650 രൂപയാണ് വാഗ്ദാനം.
Discussion about this post