ജപ്പാന്‍ ഒരു സ്വര്‍ണ്ണ ഖനിയില്‍ ഇരിക്കുന്നത് പോലെയുള്ള അവസ്ഥയിലാണ്. സ്വര്‍ണ്ണമൊന്നുമല്ലെങ്കിലും നല്ല വിലപിടിപ്പുള്ള ധാതുക്കളുടെ വന്‍ ശേഖരമാണ് ഇപ്പോള്‍ ജപ്പാന്‍ കണ്ടെത്തിയിരിക്കുന്നത്. അടുത്ത 10 വര്‍ഷത്തേക്ക് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന മൂല്യമുള്ള ശേഖരമാണിത്. 26,290,780,000 ഡോളര്‍ വിലമതിക്കുന്ന ഇത് മാംഗനീസ് നോഡ്യൂളുകള്‍ക്കൊപ്പം ദശലക്ഷക്കണക്കിന് മെട്രിക് ടണ്‍ കോബാള്‍ട്ടും നിക്കലും അടങ്ങിയതാണെന്നാണ് റിപ്പോര്‍ട്ട്.
കടല്‍ത്തീരത്ത് കാണപ്പെടുന്ന ഈ ധാതുക്കള്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി രൂപപ്പെട്ടവയാണ്. മത്സ്യങ്ങളുടെ അസ്ഥികളിലാണ് ഈ ധാതു ശേഖരം അടിഞ്ഞിരിക്കുന്നത്.
വിലയേറിയ ധാതുക്കളാണ് കോബാള്‍ട്ടും നിക്കലും. ജെറ്റ് എഞ്ചിനുകള്‍, ഗ്യാസ് ടര്‍ബൈനുകള്‍ എന്നിവ കൂടാതെ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിനും രാസ സംസ്‌കരണത്തിലും അവ ഉപയോഗിക്കുന്നു.
ട്രേഡിംഗ് ഇക്കണോമിക്സിന്റെ വിപണി കണക്കുകള്‍ പ്രകാരം, ഒരു മെട്രിക് ടണ്‍ കൊബാള്‍ട്ടിന് നിലവില്‍ 24,300 ഡോളറും നിക്കലിന് 15,497 ഡോളറുമാണ് വില. 6,10,000 മെട്രിക് ടണ്‍ കൊബാള്‍ട്ടും 7,40,000 മെട്രിക് ടണ്‍ നിക്കലും കണ്ടെത്തിയിട്ടുണ്ട്. ഇതിനര്‍ത്ഥം 610,000 മെട്രിക് ടണ്‍ കൊബാള്‍ട്ടിന് 14,823,000,000 ഡോളറും നിക്കലിന് 11,467,780,000 ഡോളറുമാണ്. ഇത് മൊത്തം 26,290,780,000 ഡോളര്‍ വരെ കൂട്ടിച്ചേര്‍ക്കുന്നു.
ഈ ധാതുശേഖരം ആദ്യമായി കണ്ടെത്തിയത് 2016 ലാണ്. മെഗലോഡണ്‍ എന്ന ചരിത്രാതീത ഭീമന്‍ സ്രാവിന്റെ പല്ലുകള്‍ക്ക് ചുറ്റുമാണ് അവയില്‍ കൂടുതല്‍ രൂപപ്പെട്ടതെന്ന് വിദഗ്ധര്‍ പറയുന്നു.
ടോക്കിയോ സര്‍വകലാശാലയിലെ പ്രൊഫസറായ യാസുഹിറോ കാറ്റോയാണ് ധാതുക്കള്‍ ഖനനം ചെയ്‌തെടുക്കുന്നതിന്റെ റിസ്‌കിനെക്കുറിച്ച് സംസാരിച്ചത്. കടലില്‍ നിന്ന് ധാതുക്കള്‍ പുറത്തെടുക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, ‘സമുദ്രപരിസ്ഥിതിയിലെ ആഘാതം കുറയ്ക്കുന്ന’ വിധത്തില്‍ ഇത് ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. അതിനാല്‍, ഓരോ വര്‍ഷവും ‘മൂന്ന് ദശലക്ഷം ടണ്‍’ വീതം വേര്‍തിരിച്ചെടുക്കും.
Discussion about this post