1971 ലെ വിമോചന യുദ്ധത്തിലെ (മുക്തിജോദ്ധ) സ്വാതന്ത്ര്യ സമര സേനാനിയെയും ഭാര്യയെയും വീട്ടിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. 75 കാരനായ ജോഗേഷ് ചന്ദ്ര റോയിയെയും ഭാര്യ സുബോർണ റോയിയെയും ബംഗ്ലാദേശിലെ രംഗ്പൂരിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ അയൽക്കാർ വാതിലിൽ ആവർത്തിച്ച് മുട്ടിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ മക്കൾ ബംഗ്ലാദേശ് പോലീസിൽ സേവനമനുഷ്ഠിച്ചുവരികയാണ്. മുഹമ്മദ് യൂനുസിന്റെ ഇടക്കാല ഭരണകാലത്ത് ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നതിനിടെയാണ് ഈ കൊലപാതകങ്ങൾ.
ഹിന്ദു വിരുദ്ധ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ “അതിശയോക്തിപരമായ പ്രചാരണം” ആണെന്ന് യൂനുസ് വാദിക്കുമ്പോഴും സ്വാതന്ത്ര്യ സമര സേനാനികളും അവരുടെ കുടുംബങ്ങളും നേരിടുന്ന വർദ്ധിച്ചുവരുന്ന ഭീഷണികളെ ഈ സംഭവം അടിവരയിടുന്നുവെന്ന് , പ്രവാസിയായി കഴിയുന്ന അവാമി ലീഗ് നേതാവ് മുഹമ്മദ് അലി അറഫാത്ത് പറഞ്ഞു. വിമോചന വിരുദ്ധ ഇസ്ലാമിക സംഘടനയായ ജമാഅത്ത്-ഇ-ഇസ്ലാമിയുടെ പിന്തുണയുള്ള മുഹമ്മദ് യൂനുസിന്റെ ഭരണത്തിൻ കീഴിൽ, ഇത്തരം ആക്രമണങ്ങളും കൊലപാതകങ്ങളും പതിവായിക്കൊണ്ടിരിക്കുകയാണ് എന്ന് അറഫാത്ത് മുന്നറിയിപ്പ് നൽകി.
ബംഗ്ലാദേശിലെ സ്വാതന്ത്ര്യ സമര സേനാനികൾ അപമാനവും ആക്രമണവും മാത്രമല്ല നേരിടുന്നത്, വിമോചന വിരുദ്ധ ഇസ്ലാമിക ഗ്രൂപ്പായ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള യൂനുസിന്റെ ഭരണത്തിൻ കീഴിൽ അവർ കൊല്ലപ്പെടുകയും ചെയ്യുന്നു,” ഹസീന മന്ത്രിസഭയിൽ വാർത്താവിനിമയ മന്ത്രിയായിരുന്ന അറാഫത്ത് പറഞ്ഞു.
2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കാനുള്ള പ്രസ്ഥാനത്തിനിടെ പോലീസ് സേനയെ ക്രൂരമായി ലക്ഷ്യം വച്ചിരുന്നു. ഡസൻ കണക്കിന് പോലീസുകാർ കൊല്ലപ്പെട്ടു ,











Discussion about this post