നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി താരസംഘടനയായ ‘അമ്മ’. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നും സംഘടന പ്രതികരിച്ചു.
നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടന്‍ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീട്ടില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് താരസംഘടന തീരുമാനമെടുത്തത്. പിന്നീട് അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടതാടെ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇത് വിവാദമായതോടെ താരസംഘടനയിലേക്കില്ലെന്ന് ദിലീപ് പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, പാർവതി തുടങ്ങിയ താരങ്ങൾ ‘അവൾക്കൊപ്പം’ എന്ന പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ച് അതിജീവിതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. കേസിലെ ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരെന്നാണ് കോടതി വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12ന് പ്രഖ്യാപിക്കും.













Discussion about this post