കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിലെ പ്രാഥമിക റൗണ്ടിൽ കേരളത്തിന് വിജയത്തുടക്കം. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം റെയിൽവേസിനെ തോൽപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് (1-0) കേരളം വിജയിച്ചത്.
ഇടതുവിങ്ങിലൂടെയായിരുന്നു കേരളത്തിന്റെ മുന്നേറ്റങ്ങള്‍ കൂടുതലും നടന്നത്. ഗനി അഹമ്മദ്, ഷിജിന്‍ എന്നിവരാണ് കേരളത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കിട്ടിയ അവസരങ്ങളില്‍ റെയില്‍വേസും മികച്ച കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തിയെങ്കിലും ഗോൾ നേടാനായില്ല.
പ്രതീക്ഷ നൽകുന്ന വിജയമെന്ന് കേരള പരിശീലകൻ ബിബി തോമസ് പറഞ്ഞു. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം മൽസരത്തിൽ കേരളം ലക്ഷദ്വീപിനെയാണ് നേരിടാൻ പോകുന്നത് .
Discussion about this post