കോട്ടയം: കൈക്കൂലി കേസിൽ വൈക്കം ഡെപ്യൂട്ടി തഹസിൽദാറിനെ അറസ്റ്റ് ചെയ്ത് വിജിലൻസ് . വൈക്കം താലൂക്ക് ഓഫീസിന് സമീപമുള്ള എസ്ബിഐയുടെ എടിഎം സിഡിഎം ൽ വച്ച് പ്രവാസി മലയാളിയിൽനിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സംഭവം . ഉച്ചയ്ക്ക് 12.30ന് ആയിരുന്നു അറസ്റ്റ്.
വൈക്കം ഡെപ്യൂട്ടി തഹസിൽദാരായ വൈക്കം ആലത്തൂർ തുണ്ടത്തിൽ ടി.കെ.സുഭാഷ് കുമാറാണ് (54) പിടിയിലായത്.പ്രവാസിയായ പരാതിക്കാരൻ ഭാര്യയുടെ പേരിലുള്ള 24 സെന്റ് വസ്തു പോക്കുവരവ് ചെയ്യാൻ മുളക്കുളം വില്ലേജ് ഓഫീസിൽ ഇയാൾ അപേക്ഷ നൽകിയിരുന്നു. എന്നാൽ, 11 സെന്റ് മാത്രമാണ് പോക്കുവരവ് ചെയ്തു നൽകിയത്. ബാക്കി പ്രവർത്തി പൂർത്തിയാക്കാൻ സുഭാഷ്‌കുമാർ 60,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് പ്രവാസി വിജിലൻസിന് പരാതി നൽകുകയും പണം വാങ്ങാനുള്ള ശ്രമത്തിനിടെ സുഭാഷ് കുമാർ കുടുങ്ങുകയുമായിരിന്നു.
ഇരുവരും ഓഫീസിനു സമീപത്തെ സി.ഡി.എമ്മിൽ പണം നിക്ഷേപിക്കാൻ ഒരുങ്ങവേ, ഡിവൈ.എസ്.പി. വി.ആർ. രവികുമാറിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.
Discussion about this post