മലപ്പുറം : വിദേശത്ത് ജോലി നൽകാം എന്ന് വാഗ്ദാനം നൽകി പണം തട്ടിയെടുത്തതായി പരാതി. 23 യുവാക്കളാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മലപ്പുറത്താണ് സംഭവം. കാട്ടുമുണ്ട സ്വദേശി ജാഷിതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
ജാഷിത് ഫേസ്ബുക്ക് വഴിയാണ് പരസ്യം നൽകിയിരുന്നത്. പരസ്യം ശ്രദ്ധയിൽപ്പെട്ട യുവാക്കൾ ഇയാളുമായി ബന്ധപ്പെടുകയായിരുന്നു. വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത ജോലിക്കാണ് ഇവർ ആളുകളെ വിളിച്ചത്. അഭിമുഖവും നടത്തിയിരുന്നില്ല എന്നും പരാതിയിൽ പറയുന്നു.
ഇതിന് പിന്നാലെ വിസ പ്രൊസസിംഗ് എന്ന് പറഞ്ഞ് യുവാക്കളിൽ നിന്ന് പണം വാങ്ങി .പണം നൽകി കാത്തിരുന്നിട്ടും ജോലിയും വിസയും ലഭ്യമാകാതെ വന്നതോടെയാണ് യുവാക്കൾ മലപ്പുറം സ്വദേശിക്കെതിരെ പരാതിയുമായി മുന്നോട്ടുവന്നത്. പണത്തിനായി സമീപിക്കുമ്പോൾ കമ്പനി ഉടമകൾ ഫോണെടുക്കുന്നില്ലെന്നും പരാതിക്കാർ പറയുന്നു. പലരിൽ നിന്നും അമ്പതിനായിരം മുതൽ ഒരു ലക്ഷം വരെ ഇയാൾ തട്ടിയെടുത്തിട്ടുണ്ട്.
ജോലി ഉറപ്പാണെന്ന വാക്ക് വിശ്വസിച്ചാണ് പണം നൽകിയതെന്ന് തട്ടിപ്പിനിരയായ മുഹമ്മദലി പറഞ്ഞു. ഇങ്ങനെ നൂറോളം പേർ ഈ തട്ടിപ്പിന് ഇരയാട്ടുണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post