വാഹന നിര്‍മാതാക്കള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്ന ഫീച്ചറുകളില്‍ ഒന്നാണ് സണ്‍റൂഫ്. എന്നാല്‍ ഈ ഫീച്ചര്‍ ഇന്ത്യന്‍ സാഹചര്യത്തിന് ഇണങ്ങുന്ന ഒന്നല്ലെന്ന വിലയിരുത്തലുകളുമുണ്ട്. ഒന്നാം നിര സീറ്റുകള്‍ക്ക് മുകളില്‍ മാത്രമുള്ള സണ്‍റൂഫ്, വാഹനത്തിന്റെ റൂഫ് മുഴുവന്‍ നീളുന്ന പനോരമിക് സണ്‍റൂഫ്, എന്നിവയൊക്കെയുണ്ട് . ഇപ്പോഴിതാ ഈ സണ്‍റൂഫ് മൂലം ഒരു കുരങ്ങിന് പറ്റിയ അമളിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
റോഡരികില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള ഒരു എസ്.യു.വിയുടെ മുകളിലേക്ക് സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് ഒരു കുരങ്ങ് ചാടുന്നു. റൂഫ് ഗ്ലാസ് കൊണ്ടുള്ളതാണെന്ന് കുരങ്ങിന് അറിയില്ല. അതുകൊണ്ട് ആ ഗ്ലാസ് പൊട്ടി കുരങ്ങ് വാഹനത്തിന്റെ ഉള്ളിലേക്ക് വീഴുന്നു. വീണതിന്റെ ആഘാതത്തില്‍ ഒരിക്കല്‍ കൂടി ചാടിയ കുരങ്ങ് ഭാഗ്യം പോലെ വാഹനത്തിന്റെ റൂഫിലേക്ക് തന്നെ തിരിച്ചെത്തുകയും ജീവനും കൊണ്ട് രക്ഷപ്പെടുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
ഉത്തര്‍പ്രദേശിലെ വാരണസിയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ സംഭാവമുണ്ടായിരിക്കുന്നത്. ഈ വീഡിയോ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. മൃഗസ്നേഹികളായ ആളുകള്‍ കുരങ്ങിന്റെ സുരക്ഷയെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ വീഡിയോ കണ്ട വാഹനപ്രേമികള്‍ കാറിനുണ്ടായ കേടുപാടുകളും ഇനി ഇതുമൂലം വാഹന ഉടമയ്ക്കുണ്ടാകുന്ന വന്‍ ചെലവുമാണ് ചര്‍ച്ച ചെയ്യുന്നത്.
रजा चपल रहा😂अद्भुत शहर है बनारस:वाराणसी में खड़ी कार पर छत से कूदा बंदर, कार का सन रूफ टूटा।#Varanasi pic.twitter.com/tFN9f1VLMb
— Rajiv Ojha राजीव ओझा🇮🇳 (@rajivojha9) November 19, 2024
Discussion about this post