സൂപ്പർ ഹിറ്റ് ചിത്രമായ ‘അമരൻ ‘ന്റെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പറാണ് അമരൻ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ സിനമ കാരണം പുലിവാൽ പിടിച്ചിരിക്കുന്നത്.
എന്റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വർഗീസിന്റേതായാണ് സിനിമയിൽ കാണിക്കുന്നത്. സിനിമ ഇറങ്ങിയ ശേഷം ഈ നമ്പറിലേക്ക് നിരവധി കോളുകളാണ് എത്തുന്നത്.
ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് വാഗീശൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി കോളുകളെത്തിയതോടെ ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വാഗീശൻ മുന്നോട്ട് വെക്കുന്ന ആവശ്യം. തന്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ വ്യക്തമാക്കി.
2024 ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രമാണ് അമരൻ. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് നിർമ്മിച്ചത്. മേജർ മുകുന്ദായാണ് ശിവ കാർത്തികേയൻ വേഷമിട്ടത്. ബോക്‌സ് ഓഫീസിൽ വൻ പ്രകടനം കാഴ്ചവയ്ക്കുകയാണ് അമരൻ.
Discussion about this post