കൊച്ചി: എറണാകുളം പറവൂരില്‍ വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി കാണിച്ചാല്‍ അപമാനിക്കലാകില്ലെന്നു പറഞ്ഞ കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കേസും റദ്ദാക്കി.
നിസ്സാര കാര്യങ്ങള്‍ക്ക് കേസെടുക്കുന്ന പ്രവണത അടുത്തിടെയായി വര്‍ധിച്ചുവരുന്നതായി കോടതി നിരീക്ഷിച്ചു. പ്രതിഷേധങ്ങള്‍ക്കിടെ ചെറിയ രീതിയിലുള്ള ബലപ്രയോ?ഗം സ്വാഭാവികമാണ്. ചെറിയ വിഷയങ്ങളിലെ നിയമനടപടികള്‍ ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി.
2017-ലാണ് കേസിനാസ്പദമായ സംഭവം. പറവൂരില്‍ മുഖ്യമന്ത്രിക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു നടത്തിയ പ്രതിഷേധത്തിലാണ് പോലീസ് കേസെടുത്തത്. ഇതിനൊപ്പം ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും ഇവര്‍ക്കെതിരേ ചുമത്തിയിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post