ന്യൂഡൽഹി: ഗൗതം അദാനിയെ വിമർശിച്ചതിന് കോൺഗ്രസിനെ ചോദ്യം ചെയ്ത് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല. “അദാനി ഗ്രൂപ്പിനെ അഴിമതിക്കാരാണെന്ന് കരുതുന്നെങ്കിൽ പാർട്ടി എന്തിനാണ് സംഭാവനകൾ സ്വീകരിക്കുന്നതെന്നും അവർക്ക് വലിയ പദ്ധതികൾ അനുവദിക്കുന്നതെന്നും ചോദിച്ചു”.
“ഒരു പ്രത്യേക ഗ്രൂപ്പിനെ അഴിമതിക്കാരാണെന്ന് കോൺഗ്രസ് കരുതുന്നുവെങ്കിൽ, തെലങ്കാനയിലെ ആ ഗ്രൂപ്പിൽ നിന്ന് എന്തുകൊണ്ടാണ് അവർ സംഭാവന വാങ്ങുന്നത്? എന്തുകൊണ്ടാണ് അവർ തെലങ്കാനയിൽ 12,000 കോടി രൂപയുടെ നിക്ഷേപം സ്വീകരിക്കുന്നത്? എന്തുകൊണ്ടാണ് കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഈ ഗ്രൂപ്പിന് രാജസ്ഥാനും ചത്തിസ്‌ഗഡിലും പ്രധാന പദ്ധതികൾ നൽകിയത്? പൂനവാല പറഞ്ഞു.
ഇന്ന് രാവിലെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അദാനി ഗ്രൂപ്പ് ചെയർമാൻ അമേരിക്കയിലെയും ഇന്ത്യയിലെയും നിയമങ്ങൾ ലംഘിച്ചുവെന്നത് വ്യക്തമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പ്രതികരിക്കുകയായിരുന്നു പൂനവാല.
Discussion about this post