തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ ദിശാസൂചിക നിർണ്ണയിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് ഫലം നാളെ പുറത്ത് വരും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണുക. ഇതിനൊപ്പം ഹോം വോട്ടിംഗിൽ പോൾ ചെയ്ത വോട്ടുകളുമെണ്ണും.
മിനിറ്റുകൾക്കകം ആദ്യ ഫലസൂചനകൾ പുറത്ത് വരും. 11.30ഓടെ തെളിയുന്ന ലീഡ് നില മണ്ഡലങ്ങളിൽ ആരാവും വിജയിക്കുകയെന്ന സൂചനകളും നൽകും. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും നാളെ അറിയാം.എക്സിറ്റ് പോൽ ഫലങ്ങൾ മഹാരാഷ്ട്രയിലും ജാർഖണ്ടിലും ബി ജെ പി ക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്.
Discussion about this post