മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി പൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നു. എം.കെ ജ്വല്ലറി ഉടമ കിണാത്തിയിൽ യൂസഫ് (50), അനുജൻ ഷാനവാസ് എന്നിവരാണ് കവർച്ചക്കിരയായത്. സ്വർണ്ണത്തിന് ഏതാണ്ട് രണ്ടരക്കോടിയോളം വില വരും. പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ അലങ്കാർ തിയേറ്ററിന് സമീപം രാത്രി 8.45-നാണ് സംഭവം.
പതിവുപോലെ ജ്വല്ലറി അടച്ചശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന യൂസഫിനെയും അനുജനെയും കാറിൽ പിന്തുടർന്നെത്തിയ സംഘം ആഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വർണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ചെർപ്പുളശ്ശേരി ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു . കാറിനുള്ളിൽ എത്ര പേരുണ്ടായിരുന്നു എന്ന് വ്യക്തമായിട്ടില്ല.
ജൂവലറി ബിൽഡിങ് ഓടിട്ട കെട്ടിടത്തിലായതിനാൽ ആഭരണണങ്ങൾ കടയിൽ സൂക്ഷിക്കാതെ രാത്രി ഉടമയുടെ വീട്ടിലേക്ക് ബാഗിലാക്കി കൊണ്ടുപോകുകയാണ് പതിവ്. അതുകൊണ്ട് തന്നെ പരിചയക്കാരാണ് ആക്രമണത്തിന് പുറകിൽ എന്നാണ് പോലീസ് സംശയിക്കുന്നത്. പരിക്കേറ്റ യൂസഫ് നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിട്ടുണ്ട് . പെരിന്തൽമണ്ണ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Discussion about this post