വാഷിംഗ്‌ടൺ: ഇന്ത്യയും അമേരിക്കയും തമ്മിൽ അതി ശക്തമായ ബന്ധമാണ് നിലനിൽക്കുന്നതെന്നും അദാനി വിഷയം അതിനെ ബാധിക്കില്ലെന്നും വ്യക്തമാക്കി അമേരിക്ക. അദാനി അഴിമതിയാരോപണ വിഷയത്തെ നിസാരവത്കരിച്ച വൈറ്റ് ഹൗസ് വക്താവ് ഇത് പല വിഷയങ്ങളിൽ ഒന്നാണെന്നും പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിരവധി വിഷയങ്ങളിൽ ഒന്നാണ് ഇത്. മറ്റ് വിഷയങ്ങളെ പോലെ ഇതും കൃത്യമായി കൈകാര്യം ചെയ്യാൻ ഇരു രാജ്യങ്ങൾക്കും അറിയാം വൈറ്റ് ഹൗസ് വക്താ കരീൻ ജീൻ പിയറി പറഞ്ഞു
ഇന്ത്യയിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് അഴിമതി കാണിച്ചു എന്ന് അമേരിക്കൻ കോടതിയിൽ കുറ്റാരോപണം നേരിടുകയാണ് ഗൗതം അദാനി.
അദാനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് ഭരണകൂടത്തിന് അറിയാമെന്ന് വ്യാഴാഴ്ച നടന്ന മാധ്യമ സമ്മേളനത്തിലാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞത് . യുഎസും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി, ഇരു രാജ്യങ്ങൾക്കും തങ്ങളുടെ പങ്കാളിത്തത്തെ ബാധിക്കാതെ ഈ സാഹചര്യം കൈകാര്യം ചെയ്യാൻ കഴിയുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
“ഞാൻ പറയാൻ പോകുന്നത് യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. അത് ഇരു രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള ബന്ധത്തിലും, ആഗോള വിഷയങ്ങളിലുള്ള സഹകരണത്തിലും അധിഷ്ടിതമാണ് . അത് കൊണ്ട് തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ ശക്തമായ അടിത്തറയിലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ജീൻ-പിയറി കൂട്ടിച്ചേർത്തു.
അതേസമയം തങ്ങൾക്കെതിരെയുള്ള അമേരിക്കൻ കോടതിയുടെ നടപടി അടിസ്ഥാന രഹിതമാണെന്ന് അദാനി പ്രതികരിച്ചു. സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും അദാനി പറഞ്ഞു.
Discussion about this post