ഇന്ത്യയില്‍ നിന്ന് കണ്ടെടുത്ത ഒരു ആനയുടെ ഫോസിലും അതിനൊപ്പമുണ്ടായിരുന്ന ശിലായുഗ ഉപകരണങ്ങളും വലിയ നിഗൂഢതയാണ് ഗവേഷകരിലുണ്ടാക്കിയത്. 300,000 മുതല്‍ 400,000 വര്‍ഷം വരെ പഴക്കമുള്ള ഈ ഫോസിലുകള്‍ പഠിച്ചതില്‍ നിന്ന് അമ്പരപ്പിക്കുന്ന പുതിയ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് ഇവര്‍. ആദ്യകാല മനുഷ്യര്‍ നിര്‍മ്മിച്ച 87 ശിലാ ഉപകരണങ്ങളാണ് ആനയുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം കണ്ടെത്തിയത്.
വംശനാശം സംഭവിച്ച പാലിയോലോക്സോഡണ്‍ എന്ന ആനയുടെ ജനുസ്സില്‍ പെടുന്നവയാണ് ഈ ഫോസിലുകള്‍. ഇവയ്ക്ക് ് ഇന്നത്തെ ആഫ്രിക്കന്‍ ആനകളുടെ ഇരട്ടിയിലധികം ഭാരമുണ്ടായിരുന്നു.
ഫ്‌ലോറിഡ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ വെര്‍ട്ടെബ്രേറ്റ് പാലിയന്റോളജിയുടെ ക്യൂറേറ്ററായ അദ്വൈത് ജുക്കര്‍ ഉള്‍പ്പെടെയുള്ള ഒരു ഗവേഷണ സംഘം പാംപോര്‍ സൈറ്റില്‍ നിന്ന് കണ്ടെത്തിയ ഫോസിലുകളെക്കുറിച്ച് രണ്ട് പഠനങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതിലെ ഒന്നില്‍, അസ്ഥിമജ്ജ വേര്‍തിരിച്ചെടുക്കുന്നതിനായി മനുഷ്യര്‍ ഈ അസ്ഥികള്‍ ചതച്ചതായി പറയുന്നു, ഉപകരണങ്ങളുടെ അടയാളങ്ങളും ഫോസിലിലുണ്ട്. ഇത് വ്യക്തമാക്കുന്നത് ഭക്ഷണത്തിനായി മനുഷ്യര്‍ വേട്ടയാടിയതുമൂലം ഇവയുടെ വംശനാശം സംഭവിച്ചുവെന്നാണെന്നും വ്യക്തമാക്കുന്നുണ്ട്.
കൂടുതല്‍ പഠനങ്ങള്‍ ഇതിനെക്കുറിച്ച് നടന്നുവരികയാണ്. വരും കാലങ്ങളില്‍ അമ്പരപ്പിക്കുന്ന പല വസ്തുതകളും പുറത്തുവരാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
Discussion about this post