മുംബൈ : മഹാരാഷ്ട്രയിലെ വളം നിർമ്മാണ പ്ലാന്റിൽ വാതക ചോർച്ച ഉണ്ടായതിനെ തുടർന്ന് മൂന്നുപേർ മരിച്ചു. സാംഗ്ലി ജില്ലയിലെ ഒരു കെമിക്കൽ കമ്പനിയിൽ ആണ് വാതക ചോർച്ച ഉണ്ടായത്. അപകടത്തിൽ ഉൾപ്പെട്ട 9 പേർ ഗുരുതരാവസ്ഥയിലാണ്.
രണ്ട് സ്ത്രീകൾ അടക്കമുള്ള മൂന്നു പേരാണ് വാതക ചോർച്ചയെ തുടർന്ന് മരിച്ചത്. വളം നിർമാണ പ്ലാന്റിൽ സ്ഫോടനത്തെത്തുടർന്ന് റിയാക്ടറിൽ നിന്ന് വാതകം ചോരാൻ തുടങ്ങിയതാണ് അപകടമുണ്ടാക്കിയത് എന്നാണ് മഹാരാഷ്ട്ര പോലീസ് വ്യക്തമാക്കുന്നത്. അപകടത്തിൽ രാസവള പ്ലാൻ്റിലെ റിയാക്ടർ പൊട്ടിത്തെറിച്ച് രാസ പുക പുറപ്പെടുവിക്കുകയായിരുന്നു.
അപകടത്തിന് കാരണമാക്കിയ വാതകം അമോണിയ ആണെന്ന് സംശയിക്കുന്നതായി സാംഗ്ലി പോലീസ് സൂപ്രണ്ട് സന്ദീപ് ഘുഗെ പറഞ്ഞു. 12 പേരായിരുന്നു വളം പ്ലാന്റിൽ ജോലിക്കാരായി ഉണ്ടായിരുന്നത്. കൂടാതെ ഒരു സുരക്ഷാ ജീവനക്കാരനും ഇവരോടൊപ്പം ഉണ്ടായിരുന്നു. തൊഴിലാളികളായ രണ്ടു സ്ത്രീകളും സുരക്ഷാ ജീവനക്കാരനും ആണ് മരിച്ചത്.
Discussion about this post