കൊച്ചി: നടി ഐശ്വര്യലക്ഷ്മിക്കെതിരായ ലൈംഗികച്ചുവയോടെയുള്ള പരാമർശത്തിന് പിന്നാലെ സിനിമാ നിരൂപകനായ സന്തോഷ് വർക്കിക്കെതിരെ സൈബർ ആക്രമണം കടുക്കുകയാണ്. നടിയെ ലിപ്ലോക്ക് ചെയ്യണമെന്ന സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണന്റെ പരാമർശമാണ് വിമർശനങ്ങൾക്ക് ആധാരം. ഇപ്പോഴിതാ വിമർശനങ്ങൾ കടുത്തതോടെ ഒന്നിലധികം ഫേസ്ബുക്ക് പോസ്റ്റുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വർക്കി.
ഇന്നലെ ഞാൻ വിഷമിച്ചപ്പോൾ ഞാൻ സഹായിച്ച ആരും എന്നെ വിളിച്ചില്ല. ഒരു ബന്ധവും ഇല്ലാത്തവർ എന്നെ വിളിച്ചു. ഇതാണ് ലോകം, ഇതാണ് ജീവിതം,കള്ളനായ,വക്രനായ അലിൻ ജോസ് പെരേരയെ ഞാൻ പ്രമോട്ട് ചെയ്തു. അതാണ് ഞാൻ ചെയ്ത തെറ്റെന്ന് സന്തോഷ് വർക്കി പറയുന്നു.
എന്റെ അമ്മയെ ഓർത്തു ഞാൻ ആത്മഹത്യ ചെയ്യുന്നില്ല.എന്നെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദിനിപ്പിച്ചതു ഏന്റെ സഹോദരികളും ബന്ധുക്കളും ആണ്. കൂടെ നടന്നു എന്നെ ചതിച്ചവനാണ് eldo varghese thariath. എന്നും ഇയാൾ ഫേസ്ബുക്കിൽ കുറിച്ചു. എന്റെ പേരിൽ കള്ള കേസ് ഉണ്ടാക്കിയ ആൾ ഒരിക്കലും ഗുണം പിടിക്കില്ലെന്നും എന്റെ സഹോദരികൾ എന്റെ അമ്മയെ തിരിഞ്ഞു നോക്കുന്നില്ലെന്നും സന്തോഷ് വർക്കി കുറ്റപ്പെടുത്തുന്നു.
ഐശ്വര്യലക്ഷ്മിയെ സിനിമയിൽ ലിപ്ലോക്ക് ചെയ്യാൻ താത്പര്യമുണ്ടെന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം. നേരത്തെ ഇൻസ്റ്റയിൽ റീലിൽ പറഞ്ഞിരുന്നു എന്നാണ് സന്തോഷ് വർക്കി മീഡിയയ്ക്ക് മുന്നിലെത്തി പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഈ വീഡിയോക്കൊപ്പം ഇപ്പോൾ മറ്റൊരു വീഡിയോയും വൈറലാകുന്നുണ്ട്. സംസാരിച്ചു കൊണ്ട് നിൽക്കുന്ന ഐശ്വര്യയുടെ പിന്നിൽ സന്തോഷ് വർക്കി എത്തുകയും താരത്തെ വിളിക്കുകയുമാണ്. ഐശ്വര്യ തിരിഞ്ഞപ്പോൾ സ്വയം പരിചയപ്പെടുത്തി കൊണ്ട് ഹസ്തദാനത്തിനായി കൈനീട്ടുകയാണ് സന്തോഷ് വർക്കി. എന്നാൽ ആളെ മനസിലായതും ഐശ്വര്യ ലക്ഷ്മി കൈ പിൻവലിച്ച് അവിടെ നിന്നും പോവുകയാണ് വീഡിയോയിൽ
Discussion about this post