ന്യൂഡൽഹി: ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിൽ ഇപ്പോഴത്തെ ഡൽഹി ഭരണകൂടം സമ്പൂർണ്ണമായും പരാജയപെട്ടു എന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി. ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ഇവിടത്തെ പൗര ഭരണം തകർന്നുവെന്ന് തുറന്നടിച്ചു. അതേസമയം രാഷ്ട്രീയക്കാർ മുദ്രാവാക്യങ്ങൾ വിൽക്കുന്ന തിരക്കിലാണെന്നും ഹൈക്കോടതി പരിഹസിച്ചു.
രാഷ്ട്രീയക്കാർ നഗരത്തിൻ്റെ വികസനത്തിനായി പണം ശേഖരിക്കുകയോ ചെലവഴിക്കുകയോ ചെയ്യുന്നില്ല. അടിസ്ഥാന സൗകര്യങ്ങളൊന്നും നിർമ്മിക്കാതെ സൗജന്യങ്ങൾക്കായി മാത്രമാണ് പണം ചെലവഴിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പിഎസ് അറോറ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
ദേശീയ തലസ്ഥാനം ഒന്നല്ലെങ്കിൽ മറ്റൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഈ കൊല്ലം തന്നെ നഗരം വരൾച്ചയും വെള്ളപ്പൊക്കവും രൂക്ഷമായ മലിനീകരണ തോതും രാജ്യ തലസ്ഥാനം ബെഞ്ച് ചൂണ്ടിക്കാട്ടി.
ഞങ്ങൾ ഈ വർഷം എന്താണ് കടന്നുപോയതെന്ന് നോക്കൂ. ആദ്യം നമുക്ക് വരൾച്ചയായിരുന്നു, വെള്ളമില്ല എന്ന് പറഞ്ഞ് ജനങ്ങൾ കഷ്ടപ്പെട്ടു. പിന്നീട് വെള്ളപ്പൊക്കമുണ്ടായി, ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. പിന്നെ ഈ മലിനീകരണവും. എന്നാൽ ഇതിനൊന്നും വേണ്ട ഒരു സംവിധാനവും ഒരുക്കുന്നതിൽ ഭരണകൂടം പരാജയപെട്ടു. ഹൈക്കോടതി പറഞ്ഞു
Discussion about this post