കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം.അക്ഷരാർത്ഥത്തിൽ ഗോളുകളുടെ പേമാരി കണ്ട മത്സരത്തിൽ എതിരില്ലാത്ത 10 ഗോളുകള്‍ക്കാണ് കേരളം ലക്ഷദ്വീപിനെ മുക്കി താഴ്ത്തിയത്. കേരള ടീമിന് വേണ്ടി ഇ. സജീഷ് ഹാട്രിക് നേടിയപ്പോള്‍ മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോള്‍ നേടി. നസീബ് റഹ്‌മാന്‍, വി. അര്‍ജുന്‍, മുഹമ്മദ് മുഷറഫ് എന്നിവരാണ് മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍
ആറാം മിനിറ്റില്‍ അജ്സലിലൂടെ കേരളം ആദ്യ ഗോള്‍ നേടി. പിന്നീട് തുടര്‍ച്ചയായ ഇടവേളയില്‍ ലീഡ് വര്‍ധിപ്പിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ റെയില്‍വേസിനെ കേരളം ഒരു ഗോളിന് തോൽപ്പിച്ചിരിന്നു ഞായറാഴ്ച പുതുച്ചേരിക്കെതിരെയാണ് അടുത്ത മത്സരം. ഈ മത്സരത്തില്‍ കേരളത്തിന് സമനില നേടിയാല്‍ മാത്രം മതി കേരളത്തിന് ഫൈനൽ ഉറപ്പിക്കാൻ. ഡിസംബര്‍ അഞ്ചിന് ഹൈദരാബാദിലാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
Discussion about this post