മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ പുറത്തു വന്നു തുടങ്ങി.2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ രാവിലെ 8 മണിക്കാണ് ആരംഭിച്ചത് , ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് തുറന്നത്. ആദ്യ ഫല സൂചനകൾ വന്നു കൊണ്ടിരിക്കുമ്പോൾ ബിജെപി-എൻസിപി-സേന ഭരണ സഖ്യം – മഹായുതി ട്രെൻഡുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്.
ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ മഹാരാഷ്ട്രയിൽ 153 സീറ്റുകളിൽ ബി ജെ പി യുടെ നേതൃത്വത്തിലുള്ള മഹാ യൂതി മുന്നിട്ട് നിൽക്കുകയാണ്
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, ഭാരതീയ ജനതാ പാർട്ടി (ബിജെപി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) യുടെ അജിത് പവാർ ക്യാമ്പ് എന്നിവർ ഉൾപ്പെടുന്നതാണ് മഹായുതി സഖ്യം. കോൺഗ്രസ് ശിവസേന ഉദ്ധവ് വിഭാഗം, എൻ സി പി പവാർ വിഭാഗം എന്നിവ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി (എംവിഎ) യെ പരാജയപ്പെടുത്തി അധികാരത്തിൽ തിരിച്ചെത്താനാണ് എൻ ഡി എ യുടെ ശ്രമം.
Discussion about this post