പേരയ്ക്ക രുചികരം മാത്രമല്ല പോഷകസമ്പന്നവുമാണ്. പഴം മാത്രമല്ല, പേരയിലകളും വളരെ ഫലപ്രദവും എണ്ണമറ്റ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതുമാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നത് മുതല്‍ ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വരെ പേരക്കയുടെ ഇലകള്‍ വളരെ ഗുണം ചെയ്യും.
ആഴ്ച്ചയില്‍ മൂന്നുതവണ പേരയിലകള്‍ ചവക്കുന്നത് ഈ ഗുണങ്ങള്‍ ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നു.
ദഹനത്തിന് സഹായിക്കുന്നു
ദഹനപ്രശ്‌നവും അസിഡ് പ്രശ്‌നങ്ങളും ഉള്ളവരാണെങ്കില്‍ പേരയില നല്ലൊരു ഔഷധമാണ്. ഇത് മാത്രമല്ല മലബന്ധത്തിനും ഭക്ഷ്യവിഷബാധയ്ക്കും വയറിളക്കത്തിനുമൊക്കെ ഇത് ഫലപ്രദമായ ഒരു ഒറ്റമൂലിയാണ്. പേരയില കൊണ്ടുള്ള ചായ വായുപ്രശ്‌നങ്ങള്‍ക്കും ഫലപ്രദമാണ്.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍
ആയുര്‍വേദമനുസരിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ വളരെ നല്ലതാണ് പേരയില. ശരീരത്തിലെ ഇന്‍സുലിന്റെ ഉല്‍പ്പാദനത്തിന്റെ നില മെച്ചപ്പെടുത്തുവാനും ഇത് കൊണ്ട് സാധിക്കും.
വണ്ണം കുറയ്ക്കാന്‍
ഭക്ഷണത്തോടുള്ള അമിത താത്പര്യം കുറയ്ക്കാന്‍ പേരയിലകള്‍ നല്ലതാണ് പേരയില ചായ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു, വ്യായാമത്തിനൊപ്പം ഇതും ഉപയോഗിച്ചാല്‍ ഇരട്ടിഫലമാണെന്നാണ് പറയപ്പെടുന്നത്.
ശരീരത്തിലെ വിഷാംശം കളയാന്‍
പേരയിലയില്‍ ആന്റി ഓക്‌സിഡന്റുകളും ഫ്‌ലവനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഫ്രീറാഡിക്കലുകളെ ഇത് ന്യൂട്രലൈസ് ചെയ്യുന്നു. ഇത് വഴി കരള്‍ കോശങ്ങളെ സംരക്ഷിക്കുന്നു. ശരീരത്തില്‍ നിന്ന് മാലിന്യങ്ങളെ നീക്കം ചെയ്യുന്നു.
Discussion about this post