ശസ്ത്രക്രിയാ രംഗത്ത് റോബോട്ടുകളുടെ സഹായം തേടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി എന്നാല്‍ പൂര്‍ണ്ണമായും ഒരു ശസ്ത്രക്രിയ റോബോട്ട് ചെയ്ത ചരിത്രമില്ല. ഇപ്പോഴിതാ അത് തിരുത്തിക്കുറിച്ചെന്ന റിപ്പോര്‍ട്ടാണ് വരുന്നത്. അന്‍പത്തിയേഴ് വയസുള്ള സ്ത്രീയുടെ ഇരു ശ്വാസകോശവും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ പൂര്‍ണമായി റോബട്ടിക് സഹായത്തോടെ നടത്തിയിരിക്കുകയാണ് എന്‍വൈയു ലാങ്കോണ്‍ ഹെല്‍ത്ത്. ഡാവിഞ്ചി സി റോബട്ടിക് സിസ്റ്റം ഉപയോഗിച്ചാണ് ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) ഉള്ള രോഗിയുടെ ഇരുശ്വാസകോശങ്ങളും മാറ്റിവെച്ചത്.
ശ്വാസകോശം നീക്കം ചെയ്യാനും അതിന് പിന്നാലെ ഇംപ്ലാന്റേഷനായി ശസ്ത്രക്രിയാ സ്ഥലം ഒരുക്കാനും അവിടെ പുതിയ ശ്വാസകോശം സ്ഥാപിക്കാനും എന്തിനേറെ പറയുന്നു വാരിയെല്ലുകള്‍ക്കിടയില്‍ ചെറിയ മുറിവുകള്‍ ഉണ്ടാക്കാനും റോബട്ടിക് സംവിധാനം ഉപയോഗിച്ചിരിക്കുകയാണ്.
മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജേക്ക് ജി. നതാലിനി മാസങ്ങളോളം നടത്തിയ നിരീക്ഷണത്തിനുശേഷമാണ് ശ്വാസകോശ രോഗിയായ ചെറില്‍ മെഹര്‍ക്കറിനെ ശ്വാസകോശ മാറ്റിവെക്കല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. റോബട്ടിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ വിദഗ്ദരാണ് NYU ലാങ്കോണിലെ ശസ്ത്രക്രിയാ വിദഗ്ധര്‍. നിര്‍ണായകമായ ചുവടുവെപ്പെന്നാണ് ശാസ്ത്രലോകം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
Discussion about this post