തിരുവനന്തപുരം: പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നു എന്ന പരാതിയെ തുടർന്ന് ഓൺലൈൻ വ്യവസ്ഥയിലേക്ക് നീങ്ങി കെ എസ് ഇ ബി. ഡിസംബർ ഒന്നാം തീയതി മുതൽ പുതിയ മാറ്റങ്ങൾ നടപ്പിൽ വരുത്താനൊരുങ്ങുകയാണ് കെഎസ്ഇബി. ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അപേക്ഷകൾ പൂർണമായും ഓൺലൈനാക്കാനാണ് തീരുമാനം.
പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ ഒന്നുമുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുക. സെക്ഷൻ ഓഫീസിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയിൽ മാത്രം അപേക്ഷകൾ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കും.
Discussion about this post