വട്ടപ്പാറ: ഭിന്നശേഷിക്കാരിയായ ഇരുപതുകാരിയെ നിരന്തരമായി പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. വട്ടപ്പാറ സ്വദേശിയായ ഷോഫിയാണ് ഭിന്നശേഷിക്കാരിയായ ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ പൊലീസിന്റെ പിടിയിലായത്. പീഡനത്തിനിരയായ യുവതിയുടെ അകന്നു ബന്ധുവും കൂടിയാണ് അറസ്റ്റിലായ ഷോഫി. ഈ പരിചയം മുതലെടുത്തായിരുന്നു ഇയാളുടെ ക്രൂരത.
പെൺകുട്ടിയെ പ്രലോഭിപ്പിച്ച് സമീപത്തുള്ള ഇയാളുടെ വീട്ടിലെത്തിച്ചായിരിന്നു പീഡനം . വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡനം.
പ്രതി പെൺകുട്ടിയെ ഓട്ടോയിൽ സ്ഥിരം കൊണ്ടു പോകാറുള്ളത് നാട്ടുകാരിൽ ചിലരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ഇവർ പഞ്ചായത്ത് മെമ്പറിനെ വിവരമറിയിക്കുകയും പീഡനം പുറത്താവുകയുമായിരിന്നു.
തുടർന്ന് വട്ടപ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയും കേസിൽ നിർണ്ണായകമായി.കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ റിമാൻഡിലാണ്.
Discussion about this post