ദിശമനസ്സിലാക്കാനും മറ്റുമായി വടക്കുനോക്കിയന്ത്രം മനുഷ്യര്‍ ഉപയോഗിക്കാന്‍ ആരംഭിച്ചിട്ട് 800 ലധികം വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭൂമിയിലെവിടെയും യാത്ര ചെയ്യുമ്പോള്‍ ഇവ സഹായകരമാണ്. എന്നാല്‍ ഇന്ന് ഭൂമിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല മനുഷ്യരുടെ സഞ്ചാരം അവര്‍ ഇപ്പോള്‍ ബഹിരാകാശവും കയ്യടക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന ചോദ്യമാണ് വടക്കുനോക്കി യന്ത്രങ്ങള്‍ക്ക് ബഹിരാകാശത്ത് പ്രധാന്യമുണ്ടോ എന്നത്.
ഭൂമിയുടെ കാന്തിക ക്ഷേത്രത്തിനോടല്ലേ വടക്കുനോക്കിയന്ത്രം പ്രതികരിക്കൂ എന്നുള്ള ചോദ്യത്തിന് ഗവേഷകര്‍ നല്‍കുന്ന ഉത്തരം ഇങ്ങനെ വടക്കുനോക്കിയന്ത്രം സാങ്കേതികമായി ബഹിരാകാശത്ത് പ്രവര്‍ത്തിക്കും, എന്നാല്‍ മനസ്സിലാക്കേണ്ട വസ്തുത അത് നിങ്ങളെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരണമെന്നില്ല. പകരം, ബഹിരാകാശത്ത് എവിടെയാണോഅത് ഇരിക്കുന്നത് ആ സ്ഥലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിന് അടുത്തുള്ള ഏറ്റവും ശക്തമായ കാന്തികക്ഷേത്രത്തിന്റെ ഉത്തരധ്രുവത്തിലേക്ക് അത് ചൂണ്ടിക്കാണിക്കുന്നു.
ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരികെ വരാന്‍ വടക്കുനോക്കിയന്ത്രം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ബഹിരാകാശയാത്രികന്‍ ഭൂമിയുടെ കാന്തികമണ്ഡലത്തിനുള്ളില്‍ തന്നെ ഉണ്ടായിരിക്കണം. മാത്രമല്ല സാധാരണ വടക്കുനോക്കിയന്ത്രങ്ങള്‍ ബഹിരാകാശത്ത് അത്ര ഫലപ്രദമായിരിക്കില്ല.
മാഗ്‌നെറ്റോമീറ്ററുകള്‍ എന്ന് വിളിക്കപ്പെടുന്ന അതിശക്തമായ വടക്കുനോക്കിയന്ത്രങ്ങള്‍ ബഹിരാകാശത്ത് ഉപയോഗപ്രദമാണ്, ബഹിരാകാശത്തെ പ്ലാസ്മ ഇടപെടലുകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച ജിയോഡൈനാമോസിന്റെ പുരാതന അടയാളങ്ങള്‍ ശേഖരിക്കാനും വരെ ഇത് ഉപയോഗപ്രദമാണെന്ന് വിദഗ്ധര്‍ പറയുന്നു
Discussion about this post