മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ സഖ്യകക്ഷികളുടെ മേൽ പഴിചാരി കോൺഗ്രസ്. ശരദ് പവാറിൻ്റെ എൻസിപി (എസ്പി), ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) എന്നിവർ ആസൂത്രണം ചെയ്ത രീതിയിൽ പ്രചാരണം നടത്തുന്നതിൽ പരാജയപെട്ടു. കർണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജി പരമേശ്വര ഞായറാഴ്ച പറഞ്ഞു.
ശരദ് പവാറിൻ്റെ ഗ്രൂപ്പും ഉദ്ധവ് താക്കറെയുടെ ഗ്രൂപ്പും നന്നായി പ്രവർത്തിച്ചില്ല. ആസൂത്രണം ചെയ്തതുപോലെ അവർ പ്രചാരണം നടത്തിയില്ല, വിദർഭയിൽ ഞങ്ങൾ കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു , ”മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൻ്റെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നിരീക്ഷകൻ കൂടിയായ പരമേശ്വര പറഞ്ഞു.
മഹാ വികാസ് അഘാഡിയുടെ ഭാഗമായി 101 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. എന്നാൽ വെറും 16 സീറ്റുകൾ മാത്രമാണ് കോൺഗ്രസ്സിന് വിജയിക്കാനായത്. ഇത് അവരുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മോശം പരാജയമായിരുന്നു. 1977ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വെറും 20 സീറ്റുകൾ കോൺഗ്രസ്സിന് ലഭിച്ചതാണ് ഇതിനു മുമ്പുള്ള ഏറ്റവും മോശം പ്രകടനം.
Discussion about this post