ലണ്ടൻ : ബാഗിൽ ഹാൻഡ് ഗ്രനേഡുമായി വിമാനത്താവളത്തിലെത്തിയ ഉന്നത സൈനികോദ്യോഗസ്ഥൻ അറസ്റ്റിൽ. യുകെയിലെ എഡിൻബറോ വിമാനത്താവളത്തിൽ ആണ് സംഭവം നടന്നത്. അവധിക്കാല യാത്രയ്ക്ക് പോവുകയായിരുന്ന സൈനിക ഉദ്യോഗസ്ഥനാണ് അറസ്റ്റിലായിരിക്കുന്നത്.
ബംഗ്ലിംഗ് ലെഫ്റ്റനൻ്റ് കേണൽ ഹ്യൂഗോ ക്ലാർക്ക് ആണ് അറസ്റ്റിൽ ആയത്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽ ഇദ്ദേഹത്തിന്റെ ഹാൻഡ് ബാഗിൽ നിന്നും ഗ്രനേഡ് കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ പിടികൂടുകയും പോലീസിനെയും ബോംബ് സ്ക്വാഡിനെയും വിവരമറിയിക്കുകയും ചെയ്തു.
എന്നാൽ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ഹ്യൂഗോ ക്ലാർക്കിന്റെ കയ്യിൽ ഉണ്ടായിരുന്നത് നിർവീര്യമാക്കപ്പെട്ട ഗ്രനേഡ് ആണെന്ന് കണ്ടെത്തി. പരിശീലനത്തിനായി ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ നീക്കം ചെയ്ത ഗ്രനേഡ് ആയിരുന്നു സൈനികോദ്യോഗസ്ഥന്റെ കൈയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് അപരിചിതരായവർക്ക് ഇത് യഥാർത്ഥമാണെന്ന് തോന്നുകയും വിമാനയാത്രക്കാരെയോ ജീവനക്കാരെയോ ഭയപ്പെടുത്താനായി ഈ ഡമ്മി ഉപയോഗിക്കാൻ കഴിയുമായിരുന്നു എന്നുള്ളതിനാലും ഹ്യൂഗോ ക്ലാർക്കിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post