ഇടുക്കി: പൈനാവ് പൊളിടെക്നിക്ക് കോളജിലെ വനിതാ പ്രിന്‍സിപ്പലിനെയും ചെറുതോണി എസ്ഐയെയും അധിക്ഷേപിച്ച് പ്രസംഗിച്ച സിപിഎം നേതാവ് എം.എം. മണിയ്ക്കെതിരെ പൊലീസ് കേസെടുത്തു.
വനിത പ്രിന്‍സിപ്പലിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി എം.എം. മണി പറഞ്ഞു. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ല. തന്റെ പരാമര്‍ശത്തില്‍ അധ്യാപികക്കെതിരെ ചില മോശം വാക്കുകള്‍ കടന്നുവന്നിട്ടുണ്ട്. അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. പ്രത്യേകിച്ചും അവര്‍ ഒരു സ്ത്രീയായതിനാല്‍.
എന്നാല്‍ സബ് ഇന്‍സ്പെക്ടര്‍ ആ പരാമര്‍ശത്തിന് അര്‍ഹനാണ് എന്നും മണി പറഞ്ഞു.
എസ്എഫ്ഐയുടെ അക്രമത്തിനെതിരെ പരാതിപ്പെട്ടതിനാണ് വനിതാ പ്രിന്സപ്പലിനെതിരെയാണ് ചെറുതോണിയിലെ പൊതുസമ്മേളനത്തില്‍ മണി പ്രസംഗിച്ചത്. എസ്ഐയെയും പൊലീസുകാരെയും പൊതുവേദിയില്‍ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു.
തന്തയ്ക്കു പിറക്കാത്ത എന്തു പണിയും ചെയ്യുന്നവനാണെന്നാണ് എസ്ഐയെക്കുറിച്ചുള്ള മണിയുടെ വാക്കുകള്‍. പൊലീസുകാരെല്ലാം വായില്‍ നോക്കികളാണെന്നും വനിതാ പ്രിന്‍സിപ്പലിന് മറ്റെന്തിന്റെയോ സൂക്കേടാണെന്നും മണി പ്രസംഗത്തില്‍ പറയുന്നു. പഠിപ്പു മുടക്കി സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് ഇടതുപക്ഷ സംഘടനകള്‍ ചെറുതോണിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇവിടെ വച്ചാണ് പൊലീസിനെയും സ്ഥലത്തെ എസ്ഐയെയും പ്രിന്‍സിപ്പലിനെയും മോശകരമായ വാക്കുകള്‍ ഉപയോഗിച്ച് മണി അധിക്ഷേപിച്ചത്.
ജെഎന്‍യു വിഷയത്തില്‍ സംസ്ഥാനമൊട്ടാകെ എസ്എഫ്ഐ പഠിപ്പു മുടക്കി സമരം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പൈനാവിലെ പൊളിടെക്നിക്ക് കോളജിലും പഠിപ്പു മുടക്കി. എന്നാല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഒഴികെയുള്ള വിദ്യാര്‍ഥികള്‍ സമരത്തില്‍ പങ്കെടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് കോളജില്‍ സംഘര്‍ഷം ഉണ്ടാവുകയും മറ്റു വിദ്യാര്‍ഥികളെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിക്കുകയും ചെയ്തു.
Discussion about this post