മോസ്‌കോ: റഷ്യക്കെതിരെയുള്ള യുദ്ധത്തിൽ യുക്രൈനിന് പിന്തുണ നൽകുന്നത് തുടരുകയാണ് പാശ്ചാത്യ രാജ്യങ്ങൾ. ഈ പശ്ചാത്തലത്തിൽ തീവ്ര ശക്തിയുള്ള ‘ഒറെഷ്‌നിക് ” ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ പ്രയോഗിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച യുക്രെയിനിലെ നിപ്രോയിലാണ് റഷ്യ ആദ്യമായി ഒറെഷ്‌നിക് പ്രയോഗിച്ചത്. അതേസമയം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് (ഐ.സി.ബി.എം) നിപ്രോയിൽ പതിച്ചതെന്ന യുക്രെയിന്റെ വാദം തെറ്റാണെന്ന് യു.എസും നാറ്റോയും സ്ഥിരീകരിച്ചു. തങ്ങൾക്ക് നേരെ ബ്രിട്ടീഷ്, അമേരിക്കൻ നിർമ്മിത മിസൈലുകൾ യുക്രെയിൻ പ്രയോഗിച്ചതിന് പിന്നാലെ പരീക്ഷണഘട്ടത്തിലുള്ള ഒറെഷ്‌നികിനെ റഷ്യ പുറത്തെടുക്കുകയായിരുന്നു.
ശബ്ദത്തിന്റെ പത്ത് മടങ് വേഗതയിൽ സഞ്ചരിക്കുന്ന ഒറെഷ്‌നികിന് മൂവായിരം മുതൽ 5000 കിലോമീറ്റർ വരെ പ്രഹരപരിധിയുണ്ട്. ആണവായുധം വഹിക്കാൻ ശേഷിയുള്ള ഈ മിസൈൽ യൂറോപ്പിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേരാൻ കഴിവുള്ളതാണ്. അതെ സമയം അമേരിക്ക ഇതിന്റെ പ്രഹര പരിധിയിൽ വരുന്നില്ല.
Discussion about this post