ആലപ്പുഴ’കോണകവാല്‍’ എന്ന പദപ്രയോഗം അശ്ലീലമാണോ. ഈ ചോദ്യത്തില്‍ പണികിട്ടിയ ഒരു പൊലീസ് ഉദ്യോഗസ്ഥനുണ്ട്. ഈ പേരില്‍ ആക്ഷേപഹാസ്യ കഥയെഴുതിയാണ് ഇദ്ദേഹം വെട്ടിലായത്. മാത്രമല്ല ഇത് . തന്നെ അപമാനിക്കുന്ന കഥയെന്ന സഹപ്രവര്‍ത്തകന്റെ പരാതിയും പുറത്തുവന്നിരുന്നു. ഈ പരാതിയില്‍ കഴമ്പുള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞില്ലെങ്കിലും കഥയുടെ പേര് പരിധി വിട്ടെന്ന് മേലധികാരി കണ്ടെത്തിയതോടെ എഴുതിയ ആളിന്റെ വാര്‍ഷിക വേതന വര്‍ധന 3 വര്‍ഷത്തേക്കു തടയാനായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. കഥയുടെ പേര് അശ്ലീലമല്ലെന്നു സ്ഥാപിക്കാന്‍ കഥയെഴുതിയ എഎസ്‌ഐ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനു വിവരാവകാശ അപേക്ഷ നല്‍കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.
ജില്ലാ പൊലീസ് ആസ്ഥാനത്തെ ഗ്രേഡ് എഎസ്‌ഐ എം.കൃഷ്ണകുമാറിനാണ് ഈ ദുര്‍വിധി. കഥയില്‍ തന്നെ അവഹേളിക്കുന്നതായി ഇതേ ഓഫിസിലെ എസ്‌ഐ മനോജ് നല്‍കിയ പേരിനെച്ചൊല്ലിയുള്ള നടപടിയില്‍ കലാശിച്ചത്.അച്ചടക്ക സേനയില്‍ ഏറെ നാളായി ജോലി ചെയ്യുന്നയാള്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കഥയുടെ പേര് സേനയുടെ അന്തസ്സിനു കളങ്കം വരുത്തുന്നതാണെന്നു കണ്ടെത്തി.
ഇതിന് പിന്നാലെ ഇന്‍ക്രിമെന്റ് തടയാന്‍ 2023 ഓഗസ്റ്റില്‍ ജില്ലാ പൊലീസ് മേധാവിയായിരുന്ന ചൈത്ര തെരേസ ജോണ്‍ ഉത്തരവിടുകയും ചെയ്തു. ഇതിനു പിന്നാലെയാണു കഥയുടെ പേരില്‍ കുഴപ്പമുണ്ടോ എന്ന് അന്വേഷിച്ചു കൃഷ്ണകുമാര്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമീപിച്ചത്. കോണകവാല്‍ എന്നത് അശ്ലീലപദമാണോ, അങ്ങനെ വ്യാഖ്യാനിക്കാമോ, വ്യാഖ്യാനിക്കാമെങ്കില്‍ അതിന്റെ അടിസ്ഥാനമെന്ത് എന്നിവയായിരുന്നു വിവരാവകാശ ചോദ്യങ്ങള്‍.
എന്നാല്‍ കോണകവാല്‍ എന്ന ഒറ്റ പ്രയോഗത്തിനുള്ള അര്‍ഥം ശബ്ദതാരാവലിയിലോ കേരള ഭാഷാ നിഘണ്ടുവിലോ പരാമര്‍ശിക്കുന്നില്ല. രണ്ടിലും കോണകം, വാല്‍ എന്നിവയുടെ വെവ്വേറെ അര്‍ഥങ്ങളാണുള്ളത്. ഒരു വാക്കിന്റെ അര്‍ഥം നിര്‍ണയിക്കുന്നത് സന്ദര്‍ഭം കൂടി കണക്കിലെടുത്താണ്. ഏതു സന്ദര്‍ഭത്തിലാണ് പ്രയോഗിക്കുന്നത് എന്നറിഞ്ഞാലേ അര്‍ഥം പറയാന്‍ കഴിയൂ. എന്നായിരുന്നു മറുപടി.
Discussion about this post