ബംഗളൂരൂ :ബംഗളൂരുവിൽ വ്‌ലോഗറായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി പോലീസ്. കണ്ണൂർ സ്വദേശിയും യുവതിയുടെ കാമുകനുമായ ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടിൽ പോലീസ് പരിശോധന നടത്തി.
യുവതിയെ കൊല്ലാൻ യുവാവ് നേരത്തെ പ്ലാൻ ചെയ്തിരുന്നതായണ് പോലീസിന്റെ നിഗമനം. കൊല്ലണം എന്ന് ഉദ്ദേശിച്ചു തന്നെയാണു മുറിയെടുത്തത്. ഓൺലൈനിൽ ആരവ് നൈലോൺ കയർ ഓർഡർ ചെയ്തിരുന്നതായി കണ്ടെത്തി. കയർ ഉപയോഗിച്ച് യുവതിയുടെ കഴുത്ത് ഞെരിച്ച് ശേഷമാണ് യുവാവ് കുത്തിയത്.
ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിലാണ് യുവതിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത് . നെഞ്ചിൽ ഒന്നിലധികം തവണ കുത്തേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയും ഒരു മലയാളി യുവാവുമായ ആരവ് അപ്പാർട്ടമെന്റിൽ ചെക്ക് ഇൻ ചെയ്തത്. ഞായറാഴ്ച ആരവ് മായയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം. ചൊവാഴ്ചയാണ് യുവാവ് അപ്പാർട്ട്്‌മെന്റിൽ നിന്ന് മുങ്ങിയത്. അത്ര ദിവസവും ആരവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞു.യുവാവ് ഇപ്പോൾ ഉളിവിലാണ്. യുവാവിനായി തിരച്ചിൽ നടത്തുകയാണ് എന്ന് പോലീസ് പറഞ്ഞു.
ഫാഷൻ, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വിഡിയോകൾ പങ്കിട്ടാണ് യൂട്യൂബിൽ മായ ഗോഗോയി ശ്രദ്ധിക്കപ്പെട്ടത്.
Discussion about this post