കണ്ണൂര്‍: മുത്തപ്പനുമായി ബന്ധപ്പെട്ട് പരക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് പറശ്ശിനി മടപ്പുര. വ്യാപാരികള്‍ പലരും അരവണ പായസം മുത്തപ്പന്റെ പ്രസാദം എന്ന തരത്തില്‍ വില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഇതിന് പറശ്ശിനിക്കടവ് മുത്തപ്പനുമായി യാതൊരു ബന്ധമില്ലായെന്നുമാണ് മടപ്പുര വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. മുത്തപ്പന്റെ പ്രസാദം തേങ്ങാപൂളും പയറും മാത്രമാണെന്നും അരവണ നല്‍കുന്നില്ലായെന്നുമാണ് വാര്‍ത്താക്കുറിപ്പിലുള്ളത് .
വാര്‍ത്താക്കുറിപ്പ് ഇങ്ങനെ
പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പനുമായി ബന്ധപ്പെട്ട് നിലവില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു വാര്‍ത്തകളില്‍ അരവണ പായസത്തെ ചൊല്ലിയുള്ള പരാമര്‍ശം ഭക്ത ജനങ്ങളില്‍ തെറ്റിദ്ധാരണ വരുത്തിയിട്ടുണ്ട്. മുത്തപ്പന്റെ വഴിപാട് പ്രസാദമായി പയറും തേങ്ങാപൂളും മാത്രമാണ് നല്‍കി വരുന്നുത്. ‘ ശ്രീ മുത്തപ്പന്‍ അരവണ പായസം എന്ന പേരില്‍ വ്യാപാരികള്‍ കച്ചവടം നടത്തുന്നതില്‍ പറശ്ശിനി മടപ്പുരക്ക് യാതൊരുവിധ ബന്ധവും ഇല്ല. ശ്രീ മുത്തപ്പന്‍ അരവണ പായസം എന്ന പേര് നീക്കം ചെയുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
പറശ്ശിനി മടപ്പുരയിലെ കോലധാരി മടപ്പുര മേല്‍ അധികാരിയുടെ (മടയന്‍) അനുവാദമോ സമ്മതമോ കൂടാതെ സ്വാര്‍ത്ഥ താല്‍പ്പര്യത്തോടുകൂടി കോലം ധരിക്കാതെ ഭക്തന്മാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവര്‍ത്തികളുടെ വീഡിയോ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആയതിന്‍ മേല്‍ മടപ്പുരയുടെ മേല്‍ അധികാരി കോലധാരിയുടെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മടപ്പുരയുടെ പേര് കളങ്കപ്പെടുത്തുന്ന ഇത്തരത്തിലുള്ള ആചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഭക്തജനങ്ങള്‍ ജാഗ്രത പാലിക്കുക.
Discussion about this post