ശ്രീനഗർ : അവസാന പന്ത് വരെ പോരാടാനും പിന്നോട്ടു പോകരുതെന്നും അണികൾക്ക് നിർദേശം നൽകി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . തങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളുകയും സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും ചെയ്യുക. സ്വാതന്ത്ര്യവും നീതിയും ആവശ്യപ്പെട്ട് നമ്മുടെ രാജ്യത്ത് അടിച്ചേൽപ്പിക്കപ്പെട്ട മാഫിയയെ ധീരമായി നേരിടുന്ന പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) പ്രവർത്തകരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു എന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ഒന്നിലധികം കേസുകളിൽ 2023 ഓഗസ്റ്റ് മുതൽ തടവിൽ കഴിയുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിൽനിന്നായിരുന്നു ഇമ്രാൻ ഖാന്റെ സന്ദേശം.
‘എന്റെ ടീമിന്, എന്റെ സന്ദേശം വ്യക്തമാണ്: അവസാന പന്ത് വരെ പോരാടുക. ഞങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കുന്നതുവരെ ഞങ്ങൾ പിന്നോട്ട് പോകില്ല . പ്രതിഷേധ മാർച്ചിൽ ഇതുവരെ ചേരാത്തവരോട് സമാധാനപരമായ പ്രതിഷേധത്തിനായി ഇസ്ലാമാബാദിലെ ഡി-ചൗക്കിൽ എത്തിച്ചേരാനും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പിരിഞ്ഞുപോകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
‘സൈനിക കോടതികളിൽ വിചാരണ ചെയ്യുമെന്ന് എന്നെ ഭീഷണിപ്പെടുത്തുന്നവരോട്, എനിക്ക് വ്യക്തമായ സന്ദേശമുണ്ട്: നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യുക, ഞാൻ എന്റെ നിലപാടിൽ നിന്ന് പിന്മാറില്ല,’ ക്രൂരതകൾക്കിടയിലും ഞങ്ങളുടെ ആളുകൾ സമാധാനപരമായി നിലകൊള്ളുക മാത്രമല്ല, പരുക്കേറ്റ പോലീസുകാരെയും ആക്രമണ നടത്തിയ റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥരെയും ആശുപത്രിയിലെത്തിക്കാൻ സഹായിരക്കുകയും ചെയ്തു എന്ന് അദ്ദേഹം വ്യക്തമാക്കി.
പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാന് ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താനിൽ പ്രതിഷേധം നടക്കുകയാണ്. പാകിസ്താന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് പൗരന്മാർ വടികളും കല്ലുകളും വടികളുമായി ഇസ്ലാമാബാദിലെ തെരുവുകളിൽ ഇറങ്ങിയാണ് പ്രതിഷേധിക്കുന്നത്. പ്രക്ഷോഭത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നാല് പാരാമിലിട്ടറി ജവാന്മാരും രണ്ട് പോലീസുകാരുമാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം
ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ പാക് ഭരണകൂടം ഷൂട്ട്-അറ്റ്-സൈറ്റ് (”Shoot-At-Sight’) ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമികളെ ‘കണ്ടാൽ ഉടൻ വെടിവച്ച്’ വീഴ്ത്തണമെന്നാണ് നിർദേശം. ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പറഞ്ഞു.
Discussion about this post