തിരുവനന്തപുരം : റേഷൻ കാർഡ് മസ്റ്ററിങ് സമയപരിധി അവസാനിക്കുന്നു. നവംബർ 30 വരെ മാത്രമാണ് റേഷൻ കാർഡ് മസ്റ്ററിങ്ങിന് സമയം നൽകിയിട്ടുള്ളത്. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉള്ള കുടുംബങ്ങളിലെ അംഗങ്ങളാണ് മാസ്റ്ററിങ് നടപടികൾ പൂർത്തിയാക്കേണ്ടത്. ഇനിയും 15 ശതമാനം ആളുകൾ മസ്റ്ററിങ് ചെയ്യാൻ ബാക്കിയുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണക്ക് അനുസരിച്ച് 21 ലക്ഷം പേരാണ് ഇനിയും മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളത്. റേഷൻ കടകളിൽ കൂടാതെ മൊബൈൽ ആപ്പായ മേരാ കെ-വൈസിയിലൂടെയും മസ്റ്ററിങ് നടപടികൾ പൂർത്തീകരിക്കാൻ സാധിക്കുന്നതാണ്. സമയപരിധി അവസാനിച്ചാൽ മഞ്ഞ, പിങ്ക് കാർഡുകളിലെ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തിരിച്ചറിയാൻ ഭക്ഷ്യവകുപ്പ് പ്രത്യേക അന്വേഷണം നടത്തും.
മൊബൈൽ ആപ്പിലൂടെ മസ്റ്ററിങ് ആരംഭിച്ചിട്ടും വലിയൊരു വിഭാഗം ആളുകൾ മസ്റ്ററിങ് ചെയ്യാൻ ബാക്കിയായതോടെയാണ് അന്വേഷണം. വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തവർക്കായാണ് മൊബൈൽ ആപ്പിലൂടെയുള്ള മസ്റ്ററിങ് ആരംഭിച്ചത്. മസ്റ്ററിങ് പൂർത്തീകരിക്കാത്ത 21 ലക്ഷം പേരിൽ മരിച്ചവർ എത്രയാണെന്ന കൃത്യമായ കണക്കുകൾ ഭക്ഷ്യവകുപ്പ് പരിശോധിക്കും. ഇനിയും മസ്റ്ററിങ് ചെയ്യാത്തവർക്ക് ചെയ്യാത്തവർക്ക് റേഷന്‍ കാര്‍ഡുകളിലെ പേരും റേഷൻ വിഹിതവും നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന.
Discussion about this post