തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിബിഐ ഒക്കെ കൂട്ടിലടച്ച തത്തയാണ്. അവരുടെ അന്വേഷണത്തെക്കുറിച്ച് ഒക്കെ വ്യക്തമായ ധാരണ പാർട്ടിക്ക് ഉണ്ട് എന്നും ഗോവിന്ദൻ പ്രതികരിച്ചു.
ഇതോടൊപ്പം തന്നെ പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണെന്നും എംവി ഗോവിന്ദൻ ആവർത്തിച്ചു. എന്നാൽ സിബിഐ അന്വേഷണം ആവശ്യമില്ല എന്നുള്ളതാണ് പാർട്ടി നിലപാട്. ആ നിലപാടിൽ യാതൊരു മാറ്റവും ഇല്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ തട്ടിയെടുത്ത സംഭവത്തെക്കുറിച്ചും എം വി ഗോവിന്ദൻ പ്രതികരിച്ചു. കള്ളനാണയങ്ങൾ സർക്കാർ ജീവനക്കാരിലും ഉണ്ടാകാം. ശരിയായ അന്വേഷണം നടത്തി നടപടി എടുക്കട്ടെ എന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
Discussion about this post