തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം. ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെ കഴക്കൂട്ടം ജംഗ്ഷനിലായിരുന്നു സംഭവം.
കൽപ്പാത്തി ഹോട്ടലിലെ ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാന് (23) ആണ് വെട്ടേറ്റത്. ഇയാളുടെ കൈയ്ക്കാണ് വെട്ടേറ്റത്.
കഴക്കൂട്ടം സ്വദേശി വിജീഷ്, സഹോദരൻ വിനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്. കഴക്കൂട്ടം തുമ്പ കഠിനംകുളം സ്റ്റേഷനുകളിൽ വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും. ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതികളെ പോലീസ് പിടികൂടി.
ഒരാഴ്ച മുൻപ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ട് പ്രശ്നം ഉണ്ടാക്കിയിരുന്നു. ഇതിൻ്റെ വിരോധത്തിലാണ് ഇപ്പോഴത്തെ ആക്രമണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post