യുവേഫ ചാമ്പ്യൻസ് ലീഗിലെ ക്ലാസിക്ക് പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ അനായാസം പരാജയപ്പെടുത്തി ലിവർപൂൾ. ആൻഫീൽഡിൽ 2-0ത്തിനാണ് ലിവർപൂൾ വിജയിച്ചത്. രണ്ടാം പകുതിയിൽ മക്ആലിസ്റ്ററും ഗാക്പോയുമാണ് റെഡ്സിന്റെ ഗോളുകൾ നേടിയത്.
റയലിനെതിരെ മത്സരത്തിൽ ഉടനീളം വ്യക്തമായ ആധിപത്യമാണ് ലിവർപൂൾ പുലർത്തിയത്. ഗോൾ കീപ്പർ തിബോ കോട്ടുവയുടെ സേവുകൾ ഇല്ലായിരുന്നെങ്കിൽ റയൽ കൂടുതൽ ഗോളുകൾ വഴങ്ങുമായിരുന്നു. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഓരോ പെനാൽറ്റി വീതം ലഭിച്ചെങ്കിലും രണ്ടും ഗോളായില്ല.
റയലിനായി എംബാപ്പെയും ലിവർപൂളിനായി സലായും പെനാൽറ്റി പാഴാക്കി. ചാമ്പ്യൻസ് ലീഗിലെ ലീഗ് ഘട്ടത്തിൽ ഇതുവരെ കളിച്ച 5 മത്സരങ്ങളിൽ അഞ്ചും ജയിച്ച ലിവർപൂൾ ടേബിളിൽ ഒന്നാം സ്ഥാനത്താണ്. അഞ്ചിൽ മൂന്നിലും തോൽവി വഴങ്ങിയ നിലവിലെ ചാമ്പ്യൻമാരായ റയൽ 24 ആം സ്ഥാനത്താണ്.
Discussion about this post