ആനയ്ക്ക് മുന്നില്‍ ഭരതനാട്യം അവതരിപ്പിക്കുന്ന രണ്ടുപെണ്‍കുട്ടികളുടെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. ഇവരുടെ നൃത്തം കണ്ടിട്ടല്ല അവരുടെ പിന്നില്‍ ആനയും നൃത്തത്തില്‍ പങ്കെടുക്കുന്നത് പോലെ തലകുലുക്കുകയും ആടുകയും ചെയ്യുന്നതാണ് കാഴ്ച്ചക്കാരെ അമ്പരപ്പിച്ചത്. നൃത്തം ചെയ്യുന്ന ആന എന്നതരത്തില്‍ പ്രചരിട്ട വീഡിയോയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമാണ് ഒരു ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയില്‍ പ്രചരിച്ചപ്പോലെ ആന ഭരതനാട്യം കളിക്കുന്നതോ നൃത്തം ആസ്വദിക്കുന്നതോ അല്ല ഇതെന്നാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാന്‍ പറയുന്നത്. സത്യത്തില്‍ ആ ആന കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് എന്നതാണ് വാസ്തവം. അല്ലാതെ അത് നൃത്തം ആസ്വദിക്കുന്നതല്ല.
”നമ്മള്‍ മൃഗങ്ങളെ മനുഷ്യരെപ്പോലെ കണക്കാക്കേണ്ടതില്ല. അവര്‍ക്ക് അവരുടേതായ ജീവിതരീതിയും ആവിഷ്‌കാരവുമുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ഇതേരീതിയിലുള്ള മറ്റൊരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ഇത്തരത്തില്‍ ബന്ദിയാക്കപ്പെട്ട ആനകളില്‍ ഇത്തരത്തിലുള്ള സ്വഭാവ സവിശേഷതകള്‍ കാണാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തല കുലുക്കുക, ആവര്‍ത്തിച്ചുള്ള ചലനങ്ങള്‍, വട്ടത്തില്‍ നടക്കുക, ഒരേ പാതയിലൂടെ നടക്കുക തുടങ്ങിയവ ഉള്‍പ്പെടുന്നു.. ആനയുടെ ‘നൃത്തത്തെ പ്രശംസിച്ചുകൊണ്ടുള്ള നൂറുകണക്കിന് കമന്റുകള്‍ക്കൊപ്പം എക്‌സില്‍ 7 ലക്ഷത്തോളം കാഴ്ചക്കാരാണ് വീഡിയോ നേടിയത്.
— Bhoomika Maheshwari (@sankii_memer) November 26, 2024
Discussion about this post