തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അക്കമിട്ട് പറഞ്ഞാല്‍ എതിര്‍ക്കാന്‍ കഴിയാത്തതിനാല്‍ പ്രതിപക്ഷം ചര്‍ച്ചയെ ഭയന്ന് ഓടി ഒളിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തിന്റെ കൈയിലുള്ളത് പൊള്ളയായ ആരോപണങ്ങളും മുദ്രാവാക്യങ്ങളുമാണെന്നും നിയമസഭയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഒരു ദിവസം അടിയന്തരപ്രമേയം അനുവദിച്ചില്ലെങ്കില്‍ സഭ സ്തംഭിപ്പിക്കുകയാണ് പ്രതിപക്ഷം. മറുപടി പറയാന്‍ പോലും അനുവദിക്കുന്നില്ല. മനം മടുപ്പിക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേത്. താന്‍ തെറ്റ് ചെയ്തിട്ടില്ല. ആരോപണങ്ങളെ സധൈര്യം നേരിടും. തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ട്. ആരോപണങ്ങളുടെ പെരുമഴക്കാലത്ത് പാര്‍ട്ടിയും മുന്നണിയും അകമഴിഞ്ഞ പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
മനസ്സറിയാത്ത കാര്യത്തില്‍ വിമര്‍ശനം കേട്ട് പുറത്തേക്ക് പോകാനില്ല. ജനകീയ കോടതിയിലേക്ക് ആത്മവിശ്വാസത്തോടെ കടക്കുകയാണ്. ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കില്‍ പൊതുരംഗത്ത് തുടരില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post