കോതമംഗലം: കുട്ടമ്പുഴയിൽ കാണാതായ സ്ത്രീകൾക്കായി തിരച്ചിൽ തുടരുന്നു . വനത്തിനുള്ളിൽ ഡ്രോൺ പരിശോധന ആരംഭിച്ചതായി ഡി.എഫ്.ഒ അറിയിച്ചു. 50 പേരടങ്ങുന്ന നാല് സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. അതേസമയം കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ രണ്ട് സംഘം മാത്രമേ കാട്ടിൽ തുടർന്നിരുന്നുള്ളൂ, രണ്ട് സംഘം തിരിച്ചെത്തിയിരുന്നു.
വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായതായി സ്ഥിരീകരിക്കുന്നത്. മായാ ജയൻ, പാറുക്കുട്ടി, ഡാർലി എന്നിവരെയാണ് കഴിഞ്ഞദിവസം മുതൽ കാണാതായത്. പശുവിനെ തിരഞ്ഞാണ് ഇവർ കാട്ടിലേക്കുപോയത്.
കാണാതായ മായയുമായി നാല് മണിയോടെ ഭർത്താവ് ഫോണിൽ സംസാരിച്ചിരുന്നു . ബാറ്ററി തീരും, മെബൈൽ ഫോൺ ഓഫാകുമെന്നും മായ ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായി പഞ്ചായത്ത് മെമ്പർ പറഞ്ഞു. കൂട്ടത്തിലുള്ള പാറുകുട്ടിക്ക് വനമേഖലയെക്കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാൽ സ്ഥലം മാറിപ്പോകാൻ സാധ്യതയുണ്ടെന്നും ഒരു പാറയും ചെക്ക് ഡാമും കണ്ടു എന്നു മാത്രമാണ് ലഭിച്ച വിവരമെന്നും പഞ്ചായത്തംഗം പറഞ്ഞു.
Discussion about this post