തിരുവനന്തപുരം: മൊത്തം കണക്കെടുക്കുമ്പോൾ പാവപ്പെട്ടവരുടെ സാമൂഹ്യ പെൻഷൻ തട്ടിയെടുത്ത ജീവനക്കാരുടെ എണ്ണം പതിനായിരം കടക്കുമെന്ന് റിപ്പോർട്ട്. ഇൻഫർമേഷൻ കേരള മിഷന്റെ പരിശോധനയിൽ 1458 ജീവനക്കാർ അനർഹമായി സാമൂഹ്യ ക്ഷേമ പെൻഷൻ പറ്റുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ 2022 ലെ സി എ ജി റിപ്പോർട്ടിലും സമാനമായ കണ്ടെത്തലുകൾ ഉണ്ട്. ഈ ലിസ്റ്റും കൂടെ ചേർക്കുമ്പോൾ കുറ്റക്കാരുടെ എണ്ണം വളരെയധികം കൂടുന്നുണ്ട്.
2022ലെ സി.എ.ജിയുടെ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ 9,201ജീവനക്കാരും പെൻഷൻകാരും ക്ഷേമ പെൻഷൻ വാങ്ങുന്നതായി റിപ്പോർട്ട് ഉണ്ട്. ജില്ലാതലപട്ടികയും കണക്കിലെടുത്താൽ 10,659 ജീവനക്കാരും പെൻഷൻകാരും സാമൂഹ്യസുരക്ഷാപെൻഷൻ അർഹതയില്ലാതെ വാങ്ങുന്നുണ്ട്.
പണം പലിശസഹിതം തിരിച്ചുപിടിക്കാനും കടുത്ത അച്ചടക്ക നടപടിക്കുമാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. സർവീസ് ചട്ടങ്ങൾ പ്രകാരം വകുപ്പ് മേധാവികൾ തട്ടിപ്പുകാർക്കെതിരെ നടപടിയെടുക്കും. ക്ഷേമപെൻഷൻ തട്ടുന്ന ഉദ്യോഗസ്ഥരുടെ പട്ടിക ധനവകുപ്പ് പുറത്തുവിട്ടതോടെ തദ്ദേശവകുപ്പും പ്രതിക്കൂട്ടിലായി. അർഹരായവർക്കു മാത്രമാണ് പെൻഷൻ ലഭിക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്
Discussion about this post