ഭാരതത്തിന്റെ അഭിമാനമായ അസ്ത്ര മിസൈലിന്റെ പുതിയ പതിപ്പുകളെക്കുറിച്ചുള്ള ചില വ്യാജപ്രചാരണങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. അസ്ത്രയുടെ സാങ്കേതികവിദ്യ ചൈനയുടെ PL-15-ൽ നിന്ന് കടമെടുത്തതാണെന്ന ചില പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ കാണുന്നത് . തികച്ചും തെറ്റായ പ്രചാരണങ്ങളാണ്. ഇത് സംബന്ധിച്ച് നടക്കുന്നതെന്ന മുന്നറിയിപ്പാണ് പ്രതിരോധ സാങ്കേതിക വിദഗ്ദ്ധർ നൽകുന്നത്.
ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ചെടുത്ത അത്യാധുനിക ‘ബിയോണ്ട് വിഷ്വൽ റേഞ്ച്’ (BVR) എയർ-ടു-എയർ മിസൈലാണ് അസ്ത്ര. ഇതിന്റെ വിവിധ പതിപ്പുകൾ ഇതിനോടകം തന്നെ നിലവിലുണ്ട്.
അസ്ത്ര മിസൈൽ പൂർണ്ണമായും ഇന്ത്യയുടെ സ്വന്തം സാങ്കേതികവിദ്യയിൽ നിർമ്മിച്ചതാണ്. ഇതിന്റെ സീക്കർ (Seeker), പ്രൊപ്പൽഷൻ സിസ്റ്റം, സോഫ്റ്റ്‌വെയർ എന്നിവ ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. റഷ്യയിൽ നിന്നോ ചൈനയിൽ നിന്നോ ഉള്ള സാങ്കേതികവിദ്യ ഇതിൽ ഉപയോഗിച്ചിട്ടില്ല.
അസ്ത്ര Mk-1: ഇതിനകം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ ഇതിന്റെ ദൂരപരിധി ഏകദേശം 110 കിലോമീറ്റർ ആണ്.
അസ്ത്ര Mk-2: നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ഈ പതിപ്പിന് 160 കിലോമീറ്ററിലധികം ദൂരെയുള്ള ശത്രുവിമാനങ്ങളെ തകർക്കാൻ ശേഷിയുണ്ട്.
അസ്ത്ര Mk-3: ഭാവിയിൽ വരാനിരിക്കുന്ന ഈ മിസൈൽ Solid Fuel Ducted Ramjet (SFDR) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ദൂരപരിധി 300 കിലോമീറ്ററിന് മുകളിലായിരിക്കും.
അസ്ത്ര Mk-3 യുടെ കരുത്ത് സാധാരണ മിസൈലുകൾക്ക് സ്വപ്നം കാണാൻ കഴിയാത്ത ദൂരപരിധിയിലേക്ക് ഇത് എത്തും എന്നുള്ളതാണ്. തദ്ദേശീയമായി വികസിപ്പിച്ച Ku-band Active Radar Seeker ആണ് ഇതിലുള്ളത്. ഇത് ശത്രുവിമാനത്തെ കൃത്യമായി ലോക്ക് ചെയ്യും. ശത്രുവിന്റെ റഡാറുകളെ കബളിപ്പിക്കാനുള്ള Electronic Counter-Countermeasures (ECCM) സംവിധാനവും ഇതിലുണ്ട്.
ലോകത്ത് റഷ്യ, അമേരിക്ക, ഫ്രാൻസ് തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമേ ഈ റാംജെറ്റ് (Ramjet) സാങ്കേതികവിദ്യ കൈവശമുള്ളൂ. ഇന്ത്യ ഈ പട്ടികയിലേക്ക് അസ്ത്ര Mk-3 വഴി ഔദ്യോഗികമായി കടന്നിരിക്കുകയാണ്.
അസ്ത്ര മിസൈലിനെ പ്രത്യേകിച്ച് Mk-3 പതിപ്പിനെ ലോകോത്തരമാക്കുന്ന സാങ്കേതികവിദ്യയാണ് SFDR (Solid Fuel Ducted Ramjet). സാധാരണ മിസൈലുകൾ അവയുടെ ഉള്ളിൽ തന്നെ ഓക്സിജൻ (Oxidizer) കരുതി വെക്കുന്നു. ഇത് മിസൈലിന്റെ ഭാരം കൂട്ടുകയും ഇന്ധനം വേഗത്തിൽ തീരാൻ കാരണമാവുകയും ചെയ്യുന്നു. എന്നാൽ SFDR വ്യത്യസ്തമാണ്.
വിമാനം പറക്കുന്നതുപോലെ, അന്തരീക്ഷത്തിലെ ഓക്സിജൻ വലിച്ചെടുത്താണ് ഇത് ഇന്ധനം കത്താൻ ഉപയോഗിക്കുന്നത്. അതിനാൽ മിസൈലിന്റെ ഭാരം കുറയുന്നു, കൂടുതൽ ദൂരത്തേക്ക് പറക്കാൻ സാധിക്കുന്നു. ശബ്ദത്തേക്കാൾ ഏകദേശം 3-4 മടങ്ങ് വേഗതയിൽ (Mach 3+) സഞ്ചരിക്കാൻ ഇത് മിസൈലിനെ സഹായിക്കുന്നു. സാധാരണ മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴേക്കും ഇന്ധനം തീർന്ന് വേഗത കുറയാറുണ്ട്. എന്നാൽ SFDR മിസൈലുകൾ അവസാന നിമിഷം വരെ ഉയർന്ന വേഗത നിലനിർത്തും. ശത്രുവിമാനത്തിന് വെട്ടിച്ചുമാറാൻ സമയം ലഭിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
ചൈനയുടെ പക്കലുള്ള ഏറ്റവും വിനാശകാരിയായ മിസൈലാണ് PL-15. ചൈനയുടെ PL-15 മിസൈൽ പ്രധാനമായും അമേരിക്കയുടെ AIM-120D മിസൈലിനോട് സാമ്യമുള്ള രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ അസ്ത്രയുടെ രൂപകൽപ്പനയും എയറോഡൈനാമിക്സും തികച്ചും വ്യത്യസ്തമാണ്. പ്രത്യേകിച്ച് Astra Mk-3 ഉപയോഗിക്കുന്ന SFDR സാങ്കേതികവിദ്യ ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചതാണെങ്കിലും, അതിന്റെ പ്രയോഗം ഇന്ത്യയുടെ തനതായ ആവശ്യങ്ങൾക്കനുസരിച്ചാണ്.
അസ്ത്രയുടെ ഗവേഷണം 2000-ത്തിൻറെ തുടക്കത്തിൽ തന്നെ ആരംഭിച്ചതാണ്. ചൈനയുടെ PL-15 ശ്രദ്ധയിൽപ്പെടുന്നതിനും വർഷങ്ങൾക്കുമുമ്പ് തന്നെ ഇന്ത്യ അസ്ത്രയുടെ അടിസ്ഥാന രൂപരേഖ തയ്യാറാക്കിയിരുന്നു. അതിനാൽ ഇത് മറ്റൊരു രാജ്യത്തെ കണ്ട് പകർത്തിയതാണെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണ്.













Discussion about this post