തിരുവനന്തപുരം: പൈനാവ് പോളിടെക്നിക് വനിതാ പ്രിന്‍സിപ്പലിനെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം.മണി ഖേദം പ്രകടിപ്പിച്ചു. അത്തരത്തില്‍ പ്രസംഗം നടത്താന്‍ പാടില്ലായിരുന്നു. താന്‍ നടത്തിയ പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നുതായും മണി പറഞ്ഞു.
മനപൂര്‍വം താന്‍ ആരെയും അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ പ്രസംഗത്തില്‍ പാകപ്പിഴകളുണ്ടായതായും മണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മണിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, കേസിനെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം അറിയിച്ചു.
ക്ലാസ് മുറിയുടെ കതകടച്ച് പഠിപ്പിക്കുകയാണെന്ന് പറയുന്ന പ്രിന്‍സിപ്പല്‍ വാതിലടച്ച് വേറെ പരിപാടിയാണോ, പ്രിന്‍സിപ്പലിന് ഒരു മാതിരി സൂക്കേടാണ് എന്നായിരുന്നു മണിയുടെ പ്രസംഗം. ഇതു കൂടാതെ ഇടുക്കി എസ്.ഐ: ഗോപിനാഥനെ മര്യാദ പഠിപ്പിക്കും എന്നും മണി ഭീഷണി മുഴക്കിയിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മണിയുടെ വിവാദ പരാമര്‍ശങ്ങള്‍.
Discussion about this post