കൊച്ചി: പി ജയരാജന്റെ ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ സിഐടിയു തൊഴിലാളികള്‍ കയ്യേറ്റം ചെയ്തത് സംഘര്‍ഷത്തിനിടയാക്കി, എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിത്ത ജയരാജന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു സംഭവം. ജയരാജനെ സ്‌ട്രെച്ചസില്‍ പുറത്തേക്ക് കൊണ്ട് വരുന്ന ജയരാജന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരെ യൂണിഫോമിലെത്തിയ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.
സംഘര്‍ഷത്തില്‍ ആശുപത്രിയുടെ കോണ്‍ക്രീറ്റ് വേലി തകര്‍ന്നു. പൂന്തോട്ടത്തിനും കേട് പറ്റിയിട്ടുണ്ട്.
തൃശൂര്‍ അമല ആശുപത്രിയില്‍ നിന്നു തിരുവനന്തപുരം ശ്രീചിത്രയിലേക്കുള്ള യാത്രാ മധ്യേ നെഞ്ചു വേദന അനുഭവപ്പെട്ടത്.
ഇതേ തുടര്‍ന്ന് എറണാകുളം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു മണിക്കൂറോളം ജയരാജന്‍ ഇവിടെ കാര്‍ഡിയോളജി വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു. ഇസിജി എടുത്തെങ്കിലും പുതിയതായി ഒന്നും കണ്ടെത്താനായില്ലെന്ന് കാര്‍്ഡിയോളജിസ്റ്റ് വിജോ ജോര്‍ജ്ജ് പറഞ്ഞു. പിന്നീട് ആംബുലന്‍സില്‍ തന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി.
Discussion about this post